തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത വോട്ട് ചെയ്തു, ജയലളിതയ്ക്കല്ല!
ചെന്നൈ: രണ്ട് ദിവസം കൂടി കാത്തിരിക്കൂ, ഫലമറിയാന്‍ - വോട്ട് ചെയ്ത ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രതികരിച്ചത് ഇങ്ങനെയാണ്. സകലമാന അഭിപ്രായ സര്‍വ്വേകളും തനിക്ക് അനുകൂലമായി പ്രവചനം നടത്തുമ്പോഴും ജയലളിത മതിമറക്കുന്നില്ല. ജയലളിതയെ തമിഴ്‌നാടിന് വേണ്ട എന്ന് ഡി എം കെ നേതാവ് സ്റ്റാലിനും, ഡി എം കെ ഇത്തവണ ഭരിക്കുമെന്ന് കരുണാനിധിയും ആവേശം കൊള്ളുമ്പോള്‍ ജയലളിതയ്ക്ക് പരിഭ്രമവും ഇല്ല.
ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളജിലാണ് ജയലളിത വോട്ട് ചെയ്തത്. രാവിലെ 10.03 ന് ജയലളിത വോട്ട് ചെയ്യാനെത്തി. 10 മിനുട്ടുകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടു. പറഞ്ഞത് ഇത്രമാത്രം, രണ്ട് ദിവസം കൂടി കാത്തിരിക്കൂ എല്ലാം അറിയാം. രാവിലെ വന്ന് വോട്ട് ചെയ്‌തെങ്കിലും സ്വന്തം പേരിന് നേരെ വോട്ട് കുത്താന്‍ ജയലളിതയ്ക്ക് പറ്റിയില്ല, ജയലളിത മത്സരിക്കുന്നത് വേറെ മണ്ഡലത്തിലാണ് എന്നത് തന്നെ കാരണം. ആര്‍ കെ നഗറിലാണ് ജയലളിത മത്സരിക്കുന്നത്.

ജയലളിത വോട്ട് ചെയ്ത സ്റ്റെല്ല മേരീസ് കോളജില്‍ തന്നെയായിരുന്നു സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനും വോട്ട്. അതിരാവിലെ വോട്ട് ചെയ്യാനെത്തിയ രജനീകാന്ത് ഒരു പൗരനെന്ന നിലയില്‍ താന്‍ തന്റെ കടമ ചെയ്തു എന്നാണ് പ്രതികരിച്ചത്. ഡി എം കെ നേതാവ് കരുണാനിധി, സ്റ്റാലിന്‍, ഡി എം ഡി കെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയകാന്ത് എന്നിവരും നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി. ഭാര്യ പ്രേമതലയ്‌ക്കൊപ്പമാണ് വിജയകാന്ത് വോട്ട് ചെയ്യാനെത്തിയത്.












Click it and Unblock the Notifications