കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് 'ഒറ്റയ്ക്ക്' പിടിച്ചെടുത്ത് ഡിഎംകെ..ഇനി സ്റ്റാലിൻ യുഗം.. 75 ൽ ഒതുങ്ങി അണ്ണാഡിഎംകെ..ബിജെപിക്ക് 4

Google Oneindia Malayalam News

ചെന്നൈ; പോരാട്ടത്തിനൊടുവിൽ തമിഴ്നാട്ടിൽ എംകെ സ്റ്റാലിൻ അധികാരത്തിലേക്ക്. ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിക്ക് 159 സീറ്റുകളിലാണ് വിജയം.125 സീറ്റ് നേടിയ ഡിഎംകെ തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം സ്വന്തമാക്കി. 234 സീറ്റുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്.

mk stalin

ഡിഎംകെ മുന്നണിയിൽ കോൺഗ്രസിന് 18 സീറ്റുകളും, സിപിഎം-2, സിപിഐ 2, വിടുതലൈ ചിരുതൈഗൾ കച്ചി-4 (വിസികെ),മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ)-4, മറ്റ് പാർട്ടികൾ 4 എന്നിങ്ങനെയാണ് സീറ്റുകൾ. അണ്ണാ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 75 സീീറ്റുകളാണ് സഖ്യം നേടിയത്. എഡിഎംകെയ്ക്ക് തനിച്ച് 65 സീറ്റുകളാണ് ലഭിച്ചത്. ഇക്കുറി 20 സീറ്റുകൾ വരെ തമിഴ്നാട്ടിൽ നേടുമെന്ന് പ്രഖ്യാപിച്ച ബിജെപിക്ക് നിലംതൊടാൻ കഴിഞ്ഞില്ല. വെറും നാല് സീറ്റുകളാണ് വിജയം. മറ്റ് പാർട്ടികൾക്ക് 1 സീറ്റും.74 സീറ്റുകളിലെ ഫലമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതിൽ വിരളിമലൈ മണ്ഡലത്തിലെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. രാത്രി ഏറെ വൈകിയാണ് ഇവിടെ ഫലം വന്നത്. എഡിഎംകെയാണ് മണ്ഡലത്തിൽ വിജയിച്ചത്

തമിഴ്നാട്ടില്‍ 4 സീറ്റുകളില്‍ വിജയിച്ച് ഇടത് പാര്‍ട്ടികള്‍: കോണ്‍ഗ്രസ് വിജയം 17 സീറ്റില്‍തമിഴ്നാട്ടില്‍ 4 സീറ്റുകളില്‍ വിജയിച്ച് ഇടത് പാര്‍ട്ടികള്‍: കോണ്‍ഗ്രസ് വിജയം 17 സീറ്റില്‍

പത്ത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഡിഎംകെ അധികാരത്തിൽ എത്തുന്നത്. 1996 ന് ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷം എന്ന കടമ്പ കൂടിയാണ് ഡിഎംകെ മറികടന്നത്. എംകെ സ്റ്റാലിൻ കൊളത്തൂരിൽ ഹാട്രിക് വിജയം കരസ്ഥമാക്കി. അണ്ണാഡിഎംകെ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി,ഉപമുഖ്യമന്ത്രി ഒ പനീർശെൽവം എന്നിവരും മികച്ച വിജയം സ്വന്തമാക്കി.

അതേസമയം കോയമ്പത്തൂര്‍ സൗത്തില്‍ അവസാന നിമിഷം വരെ പൊരുതിയെങ്കിലും വിജയം കൊയ്യാൻ നടൻ കമൽഹാസന് സാധിച്ചിരുന്നു. തമിഴ്നാട്ടിൽ വലിയ അട്ടിമറി ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ടിടിവി ദിനകരനും കൂട്ടർക്കും യാതൊരു മുന്നേറ്റവും ഉണ്ടാക്കാൻ സാധിച്ചില്ല.

പഞ്ചാബിനെ പഞ്ചറാക്കി, ഡിസി പോയിന്റ് പട്ടികയില്‍ തലപ്പത്ത്, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കും?

 അസമിൽ വിജയം ആവർത്തിച്ച് ബിജെപി: ഭരണവിരുദ്ധ വികാരം മറികടന്ന് എൻഡിഎ മുന്നേറ്റം അസമിൽ വിജയം ആവർത്തിച്ച് ബിജെപി: ഭരണവിരുദ്ധ വികാരം മറികടന്ന് എൻഡിഎ മുന്നേറ്റം

മന്ത്രിസ്ഥാനം തെറിപ്പിച്ച പഞ്ചാബ് മോഡൽ പ്രസംഗം, അഴിമതി കേസിൽ ജയിലിൽ.. വിവാദങ്ങളുടെ നായകൻമന്ത്രിസ്ഥാനം തെറിപ്പിച്ച പഞ്ചാബ് മോഡൽ പ്രസംഗം, അഴിമതി കേസിൽ ജയിലിൽ.. വിവാദങ്ങളുടെ നായകൻ

സ്റ്റൈലിഷ് ആയി നടി അനന്യ പാണ്ഡേ, ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
Tamilnadu Assembly Election Results 2021; DMK won 159 Seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X