കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ അപമാനിയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തെന്ന് സ്പീക്കര്‍,ഡിഎംകെ അതിരുകടന്നു!!

സഭാ നടപടികളെ കുറിച്ച് പ്രതിപക്ഷവും ഭരണപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും സ്പീക്കര്‍

Google Oneindia Malayalam News

ചെന്നൈ: വിശ്വാസ വോട്ടിനിടെ തമിഴ്‌നാട് നിയമസഭയിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രതികരണവുമായി നിയമസഭാ സ്പീക്കര്‍ ധന്‍പാല്‍. സഭയ്ക്കുള്ളില്‍ വച്ച് തന്നെ അപമാനിച്ചുവെന്നും വസ്ത്രങ്ങള്‍ വലിച്ചു കീറിയെന്നുമാണ് സ്പീക്കറുടെ വെളിപ്പെടുത്തല്‍. സഭാ നടപടികളെ കുറിച്ച് പ്രതിപക്ഷവും ഭരണപക്ഷവും തന്നെ പഠിപ്പിക്കേണ്ടതില്ലെന്നും എന്തുചെയ്യണമെന്ന് തനിക്കറിയാമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് എംഎല്‍എമാര്‍ പ്രതിഷേധം ശ്ക്തമാക്കിയത്.

വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനുള്ള നീക്കത്തിനിടെ രഹസ്യബാലറ്റ് അനുവദിയ്ക്കണമെന്ന ആവശ്യവുമായി ഡിഎംകെയും പനീര്‍ശെല്‍വവും പ്രതിഷേധം ആരംഭിച്ചതോടെ സ്പീക്കര്‍ സഭ പിരിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസും പിന്നീട് ഇതേ ആവശ്യവുമായി പ്രതിഷേധത്തില്‍ പങ്കുചേരുകയായിരുന്നു. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയോ, രഹസ്യബാലറ്റ് അനുവദിക്കുകയോ ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതില്‍ എംഎല്‍എമാരുടെ പ്രതിഷേധം അതിരുകടന്നതോടെയാണ് സഭ പിരിച്ചുവിടുകയും ഒരുമണിയ്ക്ക് വേണ്ടും ചേരുമെന്നും അറിയിച്ചത്. സംഘര്‍ഷം അതിരുകടന്നതോടെ ഡിഎംഎകെ എംഎല്‍എമാരെ ബലം പ്രയോഗിച്ച് സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ruckus-in-assembly

നിയമസഭയ്ക്കുള്ളില്‍ വച്ച് സ്പീക്കറെ ഘെരാവോ ചെയ്ത ഡിഎംകെ എംഎല്‍മാര്‍ സ്പീക്കറുടെ മേശയും മൈക്കും കേടുവരുത്തി. മേശപ്പുറത്തിരുന്ന പേപ്പറുകള്‍ കീറിയെറിഞ്ഞ സംഘം സ്പീക്കറുടെ കസേരയില്‍ കയറിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. വിശ്വാസ പ്രമേയം രാവിലെ 11 മണിയോടെ അവതരിപ്പിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ രണ്ട് തവണയും തടസ്സപ്പെടുകയായിരുന്നു. ഇതോടെ ഒരുമണിയ്ക്ക് ചേര്‍ന്ന സഭ നിര്‍ത്തിവച്ച് മൂന്ന് മണിയ്ക്ക് വീണ്ടും ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

English summary
Unprecedented drama: Speaker heckled, MLA sits on speaker’s chairUnprecedented drama: Speaker heckled, MLA sits on speaker’s chair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X