കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിന്‍റെ സദ്ഭരണ പട്ടികയില്‍ ഗുജറാത്തിനും പിന്നിലായി കേരളം!! തമിഴ്നാടിന് ഒന്നാം സ്ഥാനം

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട സദ്ഭരണ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി തമിഴ്നാട്. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നിവയാണ് തമിഴ്നാടിന് ശേഷം ആദ്യ നാല് സ്ഥാനങ്ങള്‍ നേടിയ സംസ്ഥാനം. അതേസമയം പട്ടികയില്‍ ഗുജറാത്തിനും പുറകിലാണ് കേരളം. എട്ടാം സ്ഥാനമാണ് കേരളത്തിന് ലഭിച്ചത്. നയപരിപാടികൾ, ഭരണ മികവ് എന്നിവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഒഡീഷ, ബീഹാർ, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും പട്ടികയില്‍ ഏറ്റവും പിന്നിലാണ്. ജാർഖണ്ഡ് ആണ് പട്ടികയില്‍ ഏറ്റവും താഴെയുള്ള സംസ്ഥാനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്ന നിലയിലും മറ്റൊരു പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.

 edappadi-modi

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ ഹിമാചല്‍ പ്രദേശിനാണ് ഒന്നാം സ്ഥാനം. ഉത്തരാഖണ്ഡ്, ത്രിപുര, മിസോറാം, സിക്കിം, ജമ്മു ആന്‍റ് കാശ്മീര്‍ എന്നിവയ്ക്കാണ് മറ്റ് സ്ഥാനങ്ങള്‍ ലഭിച്ചത്. കേന്ദ്ര ഭരണ പ്രദേശങ്ങളുടെ പട്ടികയില്‍ പുതുച്ചേരിക്ക് ആണ് ഒന്നാം സ്ഥാനം. ലക്ഷദ്വീപാണ് പട്ടികയില്‍ പിറകില്‍.

കൃഷി, അനുബന്ധ മേഖലകൾ, വാണിജ്യം, വ്യവസായങ്ങൾ, മാനവ വിഭവശേഷി വികസനം, പൊതുജനാരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക നയങ്ങള്‍, സാമൂഹ്യക്ഷേമവും വികസനവും, നിയമ- പൊതു സുരക്ഷ, പരിസ്ഥിതി, ജന കേന്ദ്രീകൃത വികസനം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25 ന് ആണ് സർക്കാർ സദ്ഭര ദിനമായി ആചരിക്കുന്നത്.

English summary
Tamilnadu bags first postion in Good Governance Index
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X