തമിഴ്നാട്ടില്‍ എഐഡിഎംകെ പിളര്‍ന്നു!!! ഇനി പാര്‍ട്ടിക്കു രണ്ടു പേര്, രണ്ടു ചിഹ്നം!!
രണ്ടിലയ്ക്കു പകരം രണ്ടു പുതിയ ചിഹ്നങ്ങള്‍ അനുവദിച്ചു
ചെന്നൈ: ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായി. തമിഴ്നാട്ടില്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ എഐഡിഎംകെ രണ്ടു പേരില്‍, രണ്ടു ചിഹ്നത്തില്‍ മല്‍സരിക്കും. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മീഷന് മരവിപ്പിച്ചതോടെയാണ് എഐഡിഎംകെ രണ്ടായി മാറിയത്.

വി കെ ശശികല വിഭാഗത്തിന്റെ പാര്‍ട്ടിയുടെ പേര് എഐഡിഎംകെ അമ്മയെന്നാണ്. മറുഭാഗത്ത് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പക്ഷം എഐഡിഎംകെ പുരട്ചി തലൈവി അമ്മയെന്നും പാര്‍ട്ടിക്കു പേരിട്ടു.

ഉപ തിരഞ്ഞെടുപ്പില്‍ രണ്ടു ചിഹ്നങ്ങളിലാണ് ഇരുപാര്‍ട്ടികളും മല്‍സരിക്കുക. ഇലക്ട്രിക് പോസ്റ്റാണ് ഒപിഎസ് പക്ഷത്തിന്റെ ചിഹ്നമെങ്കില്‍ ശശികല വിഭാഗത്തി തൊപ്പിയാണ്.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തങ്ങള്‍ക്കു അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി പനീര്‍ശെല്‍വം പക്ഷവും ശശികല പക്ഷവും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരു വിഭാഗത്തിനും തിരിച്ചടിയേകുന്നതായിരുന്നു കമ്മീഷന്റെ തീരുമാനം.

രണ്ടിലയെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തില്‍ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും മല്‍സരിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കകുയായിരുന്നു. രണ്ടിലയെന്ന ചിഹ്നം മരവിപ്പിക്കുന്നതായും കമ്മീഷന് അറിയിച്ചു. ഇതോടെയാണ് രണ്ടു വിഭാഗവും രണ്ടു പേരില്‍ വ്യത്യസ്ത ചിഹ്നങ്ങളില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത്.

ഏപ്രില്‍ 12നാണ് ആര് കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications