ദുഷ്ടശക്തിയുടെ നായകന്‍, സ്ത്രീകളെക്കുറിച്ച് അശ്ലീലം പറയുന്നതില്‍ വിദഗ്ധര്‍; സ്റ്റാലിനെതിരെ വിജയ്
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ധരാപുരം മണ്ഡലത്തിലെ ടി വി കെ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ഡി എം കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ടി വി കെയുടെ ധരാപുരം മണ്ഡലം സ്ഥാനാര്‍ത്ഥി സത്യഭാമയ്ക്കെതിരെ സ്റ്റാലിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം മാന്യതയില്ലാത്തതാണ് എന്ന് വിജയ് പറഞ്ഞു.
ഡി എം കെയെ ഒരു ദുഷ്ടശക്തി എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ സത്യഭാമയെ സോമര്‍സോള്‍ട്ട് ഭാമ (മറിഞ്ഞു വീഴുന്ന ഭാമ) എന്ന് സ്റ്റാലിന്‍ വിളിച്ചിരുന്നു. ഇതിനെതിരെയാണ് വിജയ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്. സ്ത്രീകളെക്കുറിച്ച് അശ്ലീലമായി സംസാരിക്കുന്നതില്‍ വിദഗ്ധരാണ് ഡി എം കെ നേതാക്കള്‍ എന്ന് വിജയ് ആരോപിച്ചു. സ്റ്റാലിന്‍ അപകീര്‍ത്തികരവും സംസ്‌കാരശൂന്യവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും വിജയ് പറഞ്ഞു.

ഡിഎംകെ എന്ന ദുഷ്ടശക്തിയുടെ നേതാവാണ് സ്റ്റാലിന്‍ എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെക്കുറിച്ച് അനുചിതമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്ന ഡിഎംകെയ്ക്ക് തമിഴ്നാട്ടിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
'സ്ത്രീകളെക്കുറിച്ച് അശ്ലീലമായി സംസാരിക്കുന്നതില്‍ വിദഗ്ധരായ അതും സ്ത്രീകള്‍ തൊട്ടടുത്തിരിക്കുമ്പോള്‍ തന്നെ അത്തരം സംസാരം നടത്തുന്ന ഈ ദുഷ്ടശക്തികള്‍ക്ക് തമിഴ്നാട്ടിലെ ജനങ്ങളില്‍ നിന്നും ധരാപുരം മണ്ഡലത്തിലെ ജനങ്ങളില്‍ നിന്നും ഉചിതമായ മറുപടി ലഭിക്കും. തമിഴ്നാട്ടിലെ സ്ത്രീകളുടെ മകനും ചേട്ടനും അനിയനുമെന്ന നിലയില്‍, സ്ത്രീകളെക്കുറിച്ച് അശ്ലീലമായി സംസാരിക്കുന്നത് തുടരുന്ന ഡിഎംകെ എന്ന ഈ ദുഷ്ടശക്തിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു,' വിജയ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ധരാപുരത്ത് പ്രചാരണം നടത്തുന്നതിനിടെ, ഭരണകക്ഷിയായ ടിവികെ കൂറുമാറ്റങ്ങള്‍ക്കും കുതിരക്കച്ചവടത്തിനും കളമൊരുക്കുന്നുവെന്ന് സ്റ്റാലിന്‍ ആരോപിച്ചിരുന്നു. എഐഎഡിഎംകെയില്‍ നിന്ന് ടിവികെയിലേക്ക് സത്യഭാമ നടത്തിയ കൂറുമാറ്റത്തെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ സ്യൂട്ട്‌കേസ്-ഭാമ, സോമര്‍സോള്‍ട്ട്-ഭാമ എന്നിങ്ങനെ സത്യഭാമയെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മുന്‍ മന്ത്രിമാരടക്കം ആറ് എഐഎഡിഎംകെ എംഎല്‍എമാര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ധരാപുരത്ത് ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ധരാപുരത്തിനൊപ്പം മധുരാന്തകത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ വിജയിച്ച അതേ മുന്‍ എ ഐ എ ഡി എം കെ എം എല്‍ എമാരെത്തന്നെയാണ് ടിവികെ സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുന്നത്.


Click it and Unblock the Notifications
