• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തമിഴകത്ത് വന്‍ ട്വിസ്റ്റ്!! ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ബിജെപിയിലേക്ക്? കേരളത്തില്‍ ഗവര്‍ണറാകും?

  • By

ചെന്നൈ: ദക്ഷിണേന്ത്യയില്‍ താമരവിരിയിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ബിജെപി കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് തമിഴ്നാട്ടിലും കേരളത്തിലും. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴകത്ത് എഐഎഡിഎംകെയുമായി സഖ്യത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം തന്നെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ വിജയമാണ് പ്രവചിക്കുന്നത്. ഇതിനിടെ മറ്റൊരു അട്ടിമറി നീക്കമാണ് തമിഴകത്ത് അരങ്ങൊരുങ്ങുന്നത്.

'പ്രധാനമന്ത്രി' രാഹുല്‍ വയനാട്ടില്‍ തുടരും, അമേഠിയില്‍ പ്രിയങ്ക ഗാന്ധിയും, വന്‍ ട്വിസ്റ്റ്

സംസ്ഥാനത്ത് 4 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെ ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ബിജെപിയിലേക്ക് എത്തുമെന്നാണ് അഭ്യൂഹം. ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ഒപിഎസ് കേരള ഗവര്‍ണറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങളിലേക്ക്

 നഷ്ടം മാത്രം

നഷ്ടം മാത്രം

തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയും ബിജെപിയും ഇത്തവണ സഖ്യത്തിലാണ് മത്സരിച്ചത്. അതേസമയം മറുവശത്ത് ഡിഎംകെ കോണ്‍ഗ്രസുമായി കൈകോര്‍ത്തു. ബിജെപി സഖ്യം എഐഎഡിഎംകെയ്ക്ക് നഷ്ടം മാത്രമേ വരുത്തുള്ളൂവെന്ന രാഷ്ട്രീയ നിരീക്ഷണവും ശക്തമായിരുന്നു.

 വാരണാസി സന്ദര്‍ശനം

വാരണാസി സന്ദര്‍ശനം

അതിനിടെ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മറ്റ് ചില നിര്‍ണായക നീക്കങ്ങള്‍ക്കാണ് വഴിയൊരുങ്ങുന്നതെന്നാണ് വിവരം. ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ഉടന്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് അഭ്യൂഹങ്ങള്‍. ഒപിഎസിന്‍റെ വാരണാസി സന്ദര്‍ശനവും ഇതിന്‍റെ ഭാഗമായി ചേര്‍ത്തു വായിക്കുന്നുണ്ട്.

 മകന് വേണ്ടി

മകന് വേണ്ടി

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിന് പിന്നാലെ വാരണാസിയില്‍ നരേന്ദ്ര മോദിക്ക് പിന്തുണ അറിയിച്ച് ഒ പനീര്‍ശെല്‍വം എത്തിയിരുന്നു. തേനി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മകന്‍ രവീന്ദ്ര നാഥിന് വേണ്ടിയായിരുന്നു ഒപിഎസിന്‍റെ സന്ദര്‍ശനം.

 തീക്കളിയാണ്

തീക്കളിയാണ്

തേനിയില്‍ രവീന്ദ്രനാഥ് പരാജയപ്പെട്ടാല്‍ മകന് വേണ്ടി സുരക്ഷിത സ്ഥാനം നേടിയെടുക്കുകയാണ് ഒപിഎസിന്‍റെ ലക്ഷ്യം. ഇതുകൂടാതെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 4 മണ്ഡലങ്ങളിലേയും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന 18 മണ്ഡലങ്ങളിലും എഐഎഡിഎംകെയെ സംബന്ധിച്ച് തീക്കളിയാണ്.

അധികാരവടംവലി

അധികാരവടംവലി

മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ ഉണ്ടായ അധികാര വടം വലിയെ തുടര്‍ന്ന് ടിടിവി ദിനകരന്‍റെ നേതൃത്വത്തില്‍ 18 എംഎല്‍എമാര്‍ വിമതരായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഈ എംഎല്‍എമാരെ 2017 ല്‍ സ്പീക്കര്‍ അയോഗ്യരാക്കി. കോടതി നടപടികള്‍ക്കൊടുവില്‍ ചെന്നൈ ഹൈക്കോടതി ഇത് ശരിവെയ്ക്കുകയും ചെയ്തു.

മെയ് 19 ന്

മെയ് 19 ന്

ഈ സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത് കൂടാതെ എഐഎഡിഎംകെ നേതാവ് എകെ ബോസിന്‍റേയും മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തിരുപ്പിറകുണ്‍ട്രം ഉള്‍പ്പെടെയുള്ള 4 സീറ്റുകളില്‍ മെയ് 19 ന് തിരഞ്ഞെടുപ്പ് നടക്കും.

പ്രതീക്ഷയോടെ ഡിഎംകെ

പ്രതീക്ഷയോടെ ഡിഎംകെ

ഉപതിരഞ്ഞെടുപ്പില്‍ 9 സീറ്റെങ്കിലും ജയിച്ചാല്‍ മാത്രമേ എടപ്പാടി മന്ത്രിസഭയ്ക്ക് തുടരാനാകു.എഐഎഡിഎംകെയ്ക്ക് 114 അംഗങ്ങളാണ് ഉള്ളത്. ഡിഎംകെയ്ക്ക് 88 ഉം. കോണ്‍ഗ്രസിന് 8ഉം. 18 സീറ്റിലും ഡിഎംകെ ജയിച്ചാല്‍ മറ്റ് ചില അംഗങ്ങളുടെ സഹായത്തോടെ ഡിഎംകെയ്ക്ക് അധികാരത്തില്‍ എത്താന്‍ സാധിക്കും.

ഗവര്‍ണര്‍ പദവിക്ക്

ഗവര്‍ണര്‍ പദവിക്ക്

അതേസമയം ഒപിഎസിന്‍റെ നീക്കത്തിനെതിരെ ആരോപണവുമായി ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) വക്താവ് തങ്ക തമിഴ്സെല്‍വന്‍ രംഗത്തെത്തി. രാഷ്ട്രീയം ഉപേക്ഷിച്ച് ഗവര്‍ണര്‍ പദവിയില്‍ കണ്ണും നട്ടിരിക്കുകയാണ് പനീര്‍ശെല്‍വമെന്ന് തമിഴ്സെല്‍വന്‍ കുറ്റപ്പെടുത്തി.

ബിജെപിയെ പിന്തുണയ്ക്കില്ല

ബിജെപിയെ പിന്തുണയ്ക്കില്ല

എഎംഎംകെയാണ് യഥാര്‍ത്ഥ എഐഎഡിഎംകെയെന്ന് തിരഞ്ഞെടുപ്പ് ഫലത്തോടെ ജനങ്ങള്‍ തിരിച്ചറിയും. മുഖ്യമന്ത്രി ഇപിഎസും ഉപമുഖ്യമന്ത്രി ഒപിഎസും ബിജെപിയുടെ കൈയ്യിലെ പാവകളാണ്. എഎംഎംകെ ഒരിക്കലും ബിജെപിയെ പിന്തുണയ്ക്കില്ലെന്നും തമിഴ്സെല്‍വന്‍ പറഞ്ഞു.

എല്ലാം എഎംഎംഎയ്ക്ക്

എല്ലാം എഎംഎംഎയ്ക്ക്

ജയിലളിതയുടെ അസാന്നിധ്യം തീര്‍ത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നാണ് ഡിഎംകെ നേതാക്കളുടെ കണക്ക് കൂട്ടല്‍. അത് തീര്‍ത്തും അസംബന്ധമാണ്. ആ വോട്ടുകള്‍ എല്ലാം എഎംഎംകെയ്ക്കാണ് ഇത്തവണ ലഭിക്കുകയെന്നും തമിഴ്ശെല്‍വന്‍ പറഞ്ഞു.

'മോദിയെ കൊല്ലാന്‍ 50 കോടി',ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്! നടുങ്ങി ബിജെപി, 50 ലക്ഷം വേറെ

മന്ത്രി ജലീലിന് വയറ് നിറച്ച് മറുപടി, വൈറലായി ശാരദക്കുട്ടിയുടെ കുറിപ്പ്

English summary
tamilnadu deputy chief minister o paneerselvam may join bjp says report.after the election he will leave politics and secure a governors post, says ammk spoke person
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X