കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാഹമകറ്റാൻ... തമിഴ്‌നാട്ടിലെ വരള്‍ച്ച; കാവേരി ജലം നല്‍കാന്‍ കര്‍ണാടകയ്ക്ക് നിര്‍ദ്ദേശം!!

  • By Desk
Google Oneindia Malayalam News

ചെന്നൈ: കടുത്ത വരള്‍ച്ച നേരിടുന്ന തമിഴ്‌നാടിന് കാവേരി ജലം വിട്ടു നല്‍കാന്‍ കര്‍ണാടകയ്ക്ക് നിര്‍ദ്ദേശം നല്‍കി കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി. 9.19 ടിഎംസി അടി വെള്ളം ജൂണ്‍ മാസത്തിലും 31.24 ടിഎംസി അടി വെള്ളം ജൂലൈയിലുമായി തമിഴ്‌നാടിന് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

'ആരുടേയും പിതൃസ്വത്തല്ല ഇന്ത്യ'! കന്നി പ്രസംഗത്തിൽ മോദിയേയും ബിജെപിയേയും വിറപ്പിച്ച് മഹുവ!
കേന്ദ്ര വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ മസൂദ് ഹുസൈന്‍ അധ്യക്ഷനായ സമിതിയാണ് തീരുമാനമെടുത്തത്. മാത്രമല്ല പുതുച്ചേരിയിലേക്ക് നല്‍കുന്ന ജലത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടും പുതുച്ചേരിയും തമ്മിലുള്ള നിലവിലെ ക്രമീകരണം തുടരാനും യോഗത്തില്‍ തീരുമാനമായി. ജൂണ്‍ ജൂലൈ മാസത്തെ വിഹിതം ഉടന്‍ വിട്ടുനല്‍കണമെന്ന് തമിഴ്‌നാട് യോഗത്തില്‍ ആവശ്യപ്പെട്ടു.

cauvery-05-14

കാവേരി നദീതീരത്തെ മഴ ലഭ്യതയും കര്‍ണാടക ജല സംഭരണികളിലെ ജലത്തിന്റെ അളവും പരിഗണിച്ചായിരിക്കും തീരുമാനം നടപ്പാക്കുക. ഇത്തവണ മണ്‍സൂണ്‍ വൈകിയെത്തിയത് കര്‍ണാടകയിലും കുടിവെള്ള ക്ഷാമമുണ്ടാക്കിയിട്ടുണ്ട്. നഗര പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ശുദ്ധജലം ലഭ്യമല്ല. 26 ജില്ലകളിലായി 2150-ഓളം ഗ്രാമങ്ങള്‍ കൊടും വര്‍ള്‍ച്ചയിലാണ് കര്‍ണാടകത്തില്‍. ഇതില്‍ തുംകൂര്‍ ജില്ലയില്‍ പുല്‍നാമ്പ് മുളച്ചിട്ടുപോലും നാളുകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു.

കര്‍ണാടക ഉത്തരവു പാലിക്കാത്തതിനാല്‍ കാവേരി നദീ തീരത്തെ കര്‍ഷകര്‍ ദുരിതത്തിലാണെന്നു തമിഴ്‌നാട് അറിയിച്ചു. തലസ്ഥാനമായ ചെന്നൈയിലുള്‍പ്പെടെ രൂക്ഷമായ ശുദ്ധജലക്ഷാമം പരിഗണിച്ചു ജൂണ്‍, ജൂലൈ മാസത്തെ വിഹിതം ഉടന്‍ വിട്ടുനല്‍കാന്‍ നടപടിയുണ്ടാകണമെന്നു തമിഴ്‌നാട് ആവശ്യപ്പെട്ടു. മുന്‍ തീരുമാനപ്രകാരം വെള്ളം വിട്ടുനല്‍കാത്ത കര്‍ണാടകയുടെ നടപടിയെ അതോറിറ്റി വിമര്‍ശിച്ചു.ചെന്നൈയ്ക്ക് അടുത്ത് ഇശ്വരീനഗര്‍ ഗ്രാമത്തിന് ഏക ആശ്രയമായിരുന്ന പൊതുകിണറും വരള്‍ച്ചയുടെ വക്കിലാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായിരുന്ന ഈ കിണര്‍ ഗ്രാമവാസികള്‍ ഏറ്റെടുത്തിട്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. നൂറോളം കുടുംബങ്ങള്‍ കണക്കില്ലാതെ വെള്ളത്തിന് ഓടിയിയെത്തിയിരുന്ന ഇവിടം ഇന്ന് നിയന്ത്രിത മേഖലയാണ്. വെള്ളത്തിന്‍റെ അളവ് കുറഞ്ഞ് തുടങ്ങിയതോടെ കിണറിന് ചുറ്റും വേലിയും പൂട്ടും ഉയര്‍ന്നു

English summary
Tamilnadu draught: a committee says Karnataka to share Cauvery water with Tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X