കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസംബ്ലി തിരഞ്ഞെടുപ്പ്: നടന്‍ വിജയകുമാര്‍ ബിജെപിയില്‍

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം വിജയകുമാര്‍ ബി ജെ പിയില്‍. അസംബ്ലി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിജയകുമാര്‍ ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. അസംബ്ലി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 72കാരനായ വിജയകുമാര്‍ തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി 800ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴ് സിനിമാ താരങ്ങള്‍ രാഷ്ട്രീയപ്രവേശം നടത്തുന്നത് പുതുമയുള്ള കാര്യമല്ല. മുന്‍ മുഖ്യമന്ത്രിമാരായ എം കരുണാനിധി, എം ജി ആര്‍, മുഖ്യമന്ത്രി ജയലളിത, നെപ്പോളിയന്‍, വിജയകാന്ത് തുടങ്ങിയവരെല്ലാം സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങിയവരാണ്. തമിഴ്‌നാട്ടില്‍ അത്ര വലിയ സ്വാധീനമുള്ള പാര്‍ട്ടിയല്ല ബി ജെ പി. വിജയകുമാറിന്റെ സാന്നിധ്യം അംസംബ്ലി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബി ജെ പി നേതാക്കളുടെ പ്രതീക്ഷ.

pon-radhakrishnan-vijayakumar

വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള തെക്കേ ഇന്ത്യയിലെ കാണികള്‍ക്ക് പരിചിതനാണ് എന്ന് വിജയകുമാര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കും എന്നെ നന്നായി അറിയാം - ബുധനാഴ്ച കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് വിജയകുമാര്‍ പാര്‍ട്ടി അംഗത്വമെടുത്തത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയല്ല താന്‍ ബി ജെ പിയില്‍ ചേര്‍ന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിന് ഇറങ്ങും.

വെറ്ററന്‍ താരത്തെ പാര്‍ട്ടി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്ന് പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിജയകുമാറിനെപ്പോലുള്ള ആളുകളുടെ സാന്നിധ്യം പാര്‍ട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യും. ഇത്തവണ തമിഴ്‌നാട്ടില്‍ പ്രകടനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയും പൊന്‍ രാധാകൃഷ്ണന്‍ പ്രകടിപ്പിച്ചു. 234 അംഗ തമിഴ്‌നാട് അസംബ്ലിയിലേക്ക് മെയ് 16നാണ് വോട്ടെടുപ്പ് നടക്കുക.

English summary
Veteran actor Vijayakumar has joined BJP ahead of Tamil Nadu Assembly Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X