ബിജെപിയുടെ തമിഴ്നാട് സ്വപ്നം ഇനിയും അകലെ; സ്റ്റാലിന്റെ ഡിഎംകെ തൂത്തുവാരും, പ്രധാന സർവ്വേ ഫലങ്ങൾ
ചെന്നൈ: ഇനി ദിവസങ്ങള്‍ മാത്രമാണ് തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ളത്. സംസ്ഥാനത്ത് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. എഐഡിഎംകെ അധികാരം നിലനിര്‍ത്തുമോ ഡിഎംകെ അധികാരം പിടിച്ചെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം.
മിക്ക സര്‍വ്വേ ഫലങ്ങളും തമിഴ്നാട്ടില്‍ എംകെ സ്റ്റാലിന് നേതൃത്വം നല്കുന്ന ഡിഎംകെ അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 234 സീറ്റില്‍ 160ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഡിഎംകെ അധികാരത്തില്‍ എത്തുമെന്നാണ് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രവചിക്കപ്പെടുന്നത്.

ഇന്ത്യ ടുഡേ- ആക്സിസ്
ഇപ്പോള്‍ പുറത്തുവരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാവുകയാണെങ്കില്‍ ഡിഎംകെ നേതാവ് സ്റ്റാലിന്റെ മുഖ്യമന്ത്രി കസേര എന്ന സ്വപ്നം സാധ്യമാകും. ഇന്ത്യാ ടുഡേ-ആക്സിസ് സര്‍വ്വേ ഡിഎംകെ 175-195 സീറ്റുകള്‍ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 38 മുതല്‍ 54 വരെ സീറ്റ്് മാത്രമാണ് എഐഡിഎംകെ നേടുമെന്നും പ്രവചിക്കുന്നു. അതേസമയം എഎംഎംകെ ഒന്നോ രണ്ടോ സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു, എംഎന്‍എം പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെ വിജയിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

റിപ്പബ്ലിക്- സിഎന്‍എക്സ് സര്‍വ്വേ
തമിഴ്നാട്ടില്‍ ഡിഎംകെ ചരിത്ര വിജയം നേടുമെന്നാണ് റിപ്പബ്ലിക്- സിഎന്‍എക്സ് സര്‍വ്വേ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 160 മുതല്‍ 170 സീറ്റ് വരെ നേടി അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 58 മുതല്‍ 68 സീറ്റ് വരെയാണ് എഐഡിഎകെ നേടുക. കമല്‍ഹാസന്റെ പാര്‍ട്ടി പൂജ്യം മുതല്‍ മൂന്ന് സീറ്റ് വരെ നേടുമെന്നും പ്രവചിക്കപ്പെടുന്നു.

പി- മാര്‍ക്ക്
പി-മാര്‍ക്ക് സര്‍വ്വേ പ്രകാരം ഡിഎംകെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 40 മുതല്‍ 65 സീറ്റ് വരെ എഐഡിഎംകെ നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ടിടിവി ദിനകരന്റെ എഎംഎംകെ, കമല്‍ ഹാസന്റെ എംഎന്‍എം എന്നിവയ്ക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ വീതവും ഏജന്‍സി പ്രവചിക്കപ്പെടുന്നു.

സി വോട്ടര്‍ സര്‍വ്വേ
166 സീറ്റുകളില്‍ ഡിഎംകെ സഖ്യം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടൈംസ് നൗ, എബിപി എന്നിവരുമായി ചേര്‍ന്ന് സി-വോട്ടര്‍ നടത്തിയ സര്‍വ്വേയില്‍ പറയുന്നു. എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 64 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. സി-വോട്ടര്‍ പ്രവചിച്ച എക്സിറ്റ് പോളുകള്‍ പ്രകാരം 2021 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 160-172 സീറ്റുകള്‍ നേടി ഡിഎംകെ വിജയിക്കുമെന്നും പ്രവചിക്കുന്നു.

ടുഡേയ്സ് ചാണക്യ
ടുഡേയ്സ് ചാണക്യയുടെ സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 175 ഓളം സീറ്റുകള്‍ ഡിഎംകെ നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. എഐഡിഎംകെയ്ക്ക് വെറും 57 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പറയുന്നു. ജയലളിതയുടെ സാന്നിദ്ധ്യമില്ലാത്ത ഈ തിരഞ്ഞെടുപ്പില്‍ എഐഡിഎംകെ തകര്‍ന്നടിയുമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

ബിജെപി തകര്‍ന്നടിയും
ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബിജെപി നേതൃത്വം തമിഴ്നാട് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. സംസ്ഥാനത്ത് സ്വാധീനം ഉറപ്പിക്കാന്‍ വലിയ പദ്ധതികളാണ് പാര്‍ട്ടി ഒരുക്കിയത്. ഇതിനായി കേന്ദ്ര നേതാക്കളുടെ വമ്പന്‍ നിര തന്നെ സംസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ ഒരു സര്‍വ്വേ ഫലത്തില്‍ പോലും ബിജെപി മികച്ച മുന്നേറ്റം നേടുമെന്ന് പ്രവചിക്കപ്പെട്ടിട്ടില്ല.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications