തമിഴ്നാട്ടിൽ തിയേറ്റർ സമരം പിൻവലിച്ചു!!! പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതി!!!
നാലാഴ്ചകകം പ്രശ്നം പഠിച്ച് സമിതി റിപ്പോർട്ട് നൽകണം
ചെന്നൈ: തമിഴ്നാട്ടിൽ തിയേറ്റർ ഉടമകൾ നടത്തി വന്നിരുന്ന സിനിമാ സമരം പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയേട് നാലു ദിവസത്തിനകം പ്രശ്നം പഠിച്ചു റിപ്പോർട്ട് നൽകാൻ സമിതിയോട് നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ആയിരത്തിലധികം തിയേറ്ററുകൾ അടച്ചിട്ട് സമരം നടത്തി വരുകയായരുന്നു.
ജിഎസ്ടി പ്രകാരമുള്ള നികുതിക്ക് പുറമെ 30 ശതമാനം വിനോദ നികുതിയുംഏര്‍പ്പെടുത്തിയതിനെതിരെയാണ് തമിഴ്‌നാട്ടിലെ തീയറ്റര്‍ ഉടമകള്‍ സമരം ആരംഭിച്ചത്. ആയിരത്തില്‍ അധികം സിനിമാ തീയറ്ററുകളാണ് സമരത്തില്‍ പങ്കെടുത്തത്.ജിഎസ്ടി അനുസരിച്ച് 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനവും 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് 18 ശതമാനവുമാണ് നികുതി അടയ്ക്കേണ്ടത്. ഇതിനു പുറമേ 30 ശതമാനം നികുതി തദ്ദേശഭരണ സ്ഥാപനത്തിനു വേറെയും നൽകണം. ഇതു സർക്കാർ പിൻവലിക്കണമെന്നു ആവശ്യപ്പെ്ടടായിരുന്നു തിയേറ്ററ്‍ ഉടമകളുടെ സമരം.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്ത പത്തിലധികം സിനിമകളെ സമരം പ്രതികൂലമായി ബാധിച്ചിരുന്നു. സമരത്തില്‍ നിന്നും തീയറ്റര്‍ ഉടമകള്‍ പിന്മാറണമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും തീയറ്റര്‍ ഉടമകള്‍ തയ്യാറായില്ല.












Click it and Unblock the Notifications