കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടിൽ തിയേറ്റർ സമരം പിൻവലിച്ചു!!! പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതി!!!

നാലാഴ്ചകകം പ്രശ്നം പഠിച്ച് സമിതി റിപ്പോർട്ട് നൽകണം

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ തിയേറ്റർ ഉടമകൾ നടത്തി വന്നിരുന്ന സിനിമാ സമരം പിൻവലിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയേട് നാലു ദിവസത്തിനകം പ്രശ്നം പഠിച്ചു റിപ്പോർട്ട് നൽകാൻ സമിതിയോട് നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ആയിരത്തിലധികം തിയേറ്ററുകൾ അടച്ചിട്ട് സമരം നടത്തി വരുകയായരുന്നു.

ജിഎസ്ടിക്ക് മുമ്പുള്ള പഴയ സ്റ്റോക്കുകള്‍ പുതിയ വിലയില്‍ വിറ്റഴിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി!!! ജിഎസ്ടിക്ക് മുമ്പുള്ള പഴയ സ്റ്റോക്കുകള്‍ പുതിയ വിലയില്‍ വിറ്റഴിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി!!!

പോലീസ് വളഞ്ഞ വഴിക്ക്; ദിലീപിനെയും നാദിര്‍ഷയെയും പള്‍സര്‍ സുനിക്കൊപ്പം ചോദ്യം ചെയ്യുംപോലീസ് വളഞ്ഞ വഴിക്ക്; ദിലീപിനെയും നാദിര്‍ഷയെയും പള്‍സര്‍ സുനിക്കൊപ്പം ചോദ്യം ചെയ്യും

ജിഎസ്ടി പ്രകാരമുള്ള നികുതിക്ക് പുറമെ 30 ശതമാനം വിനോദ നികുതിയുംഏര്‍പ്പെടുത്തിയതിനെതിരെയാണ് തമിഴ്‌നാട്ടിലെ തീയറ്റര്‍ ഉടമകള്‍ സമരം ആരംഭിച്ചത്. ആയിരത്തില്‍ അധികം സിനിമാ തീയറ്ററുകളാണ് സമരത്തില്‍ പങ്കെടുത്തത്.ജിഎസ്ടി അനുസരിച്ച് 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്ക് 28 ശതമാനവും 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് 18 ശതമാനവുമാണ് നികുതി അടയ്ക്കേണ്ടത്. ഇതിനു പുറമേ 30 ശതമാനം നികുതി തദ്ദേശഭരണ സ്ഥാപനത്തിനു വേറെയും നൽകണം. ഇതു സർക്കാർ പിൻവലിക്കണമെന്നു ആവശ്യപ്പെ്ടടായിരുന്നു തിയേറ്ററ്‍ ഉടമകളുടെ സമരം.

flm strike

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്ത പത്തിലധികം സിനിമകളെ സമരം പ്രതികൂലമായി ബാധിച്ചിരുന്നു. സമരത്തില്‍ നിന്നും തീയറ്റര്‍ ഉടമകള്‍ പിന്മാറണമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും തീയറ്റര്‍ ഉടമകള്‍ തയ്യാറായില്ല.

English summary
Tamil Nadu theatre owners strike end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X