തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; കൃഷ്ണഗിരിയിൽ റെക്കോർഡ് മഴ, വാഹനങ്ങൾ ഒലിച്ചുപോയി
ചെന്നൈ: ഫെഞ്ചൽ ചുഴലിക്കാറ്റിന്റെ ഫലമായി പെയ്ത മഴ തമിഴ്നാട്ടിൽ കനത്ത നാശമാണ് വിതച്ചത്. ചെന്നൈയിലും പോണ്ടിച്ചേരിയിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കൃഷ്ണഗിരി, ധർമ്മപുരി, അരൂർ പട്ടണങ്ങളിൽ കനത്ത മഴയാണ് പെയ്തത്. നിർത്താതെ പെയ്യുന്ന മഴ കാരണം ഗതാഗത സേവനങ്ങളിലും കാര്യമായ തടസ്സങ്ങൾ ഉണ്ടായിട്ടുണ്ട്. വില്ലപുരത്തും കനത്ത മഴയാണ്. വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
300 വർഷത്തിനിടെ കൃഷ്ണപുരിയിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇത്. 503 മില്ലി മീറ്റർ മഴയാണ് ഉത്തംഗറൈയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ധർമ്മപുരിയിലെ ഹരൂർ 331 മി. മീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയിൽ വാഹനങ്ങൾ ഉൾപ്പെടെ ഒഴികിപ്പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വടക്കൻ തമിഴ്നാട്ടിൽ കനത്ത മഴയിൽ 20 വാഹനങ്ങളെങ്കിലും ഒഴുകിപ്പോയതായാണ് റിപ്പോർട്ട്.

അതേ സമയം കനത്ത മഴ ട്രെയിൻ ഗതാഗത്തേയും ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഒരു പാലത്തിൽ വെള്ളം കയറിയത് ട്രെയിൻ യാത്രയിൽ കാര്യമായ തടസ്സങ്ങൾക്ക് കാരണമായി. വന്ദേ ഭാരത് എക്‌സ്പ്രസ് ഉൾപ്പെടെ 50 ഓളം ട്രെയിൻ സർവീസുകളെ ബാധിച്ചു. വിക്രവണ്ടിക്കും മുണ്ടിയമ്പാക്കത്തിനും ഇടയിലുള്ള പാലം നമ്പർ 452-ൽ വെള്ളം കവിഞ്ഞൊഴുകിയതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ഗതാഗതം നിർത്തിവച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിൻ സർവീസുകൾ റദ്ദ് ചെയ്തത് ചെന്നൈ- തെക്കൻ, മധ്യ തമിഴ്‌നാട് ജില്ലകൾക്കിടയിലെ ഗതാഗതത്തെ ബാധിച്ചു.
ചെന്നൈയ്ക്കും തിരുനെൽവേലിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസ്, ചെന്നൈയ്ക്കും നാഗർകോവിലിനും ഇടയിലുള്ള തേജസ് എക്‌സ്‌പ്രസ്, ചെന്നൈയ്ക്കും മധുരൈയ്ക്കും ഇടയിലുള്ള തേജസ് എക്‌സ്‌പ്രസ് എന്നിങ്ങനെ നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് സ്ഥിതിഗതികൾ വഷളാക്കി. ചില ട്രെയിനുകൾ ഒന്നുകിൽ വില്ലുപുരം/വിരുദാചലം സ്റ്റേഷനുകളിൽ നേരത്തേ അവസാനിപ്പിക്കുകയോ ആർക്കോണം വഴി ചെന്നൈ എഗ്മോറിലോ താംബരത്തിലോ എത്താൻ വഴി തിരിച്ച് വിടുകയോ ചെയ്തു.












Click it and Unblock the Notifications