ഓടുന്ന ബസിൽ ബിയർ കുടിച്ച് വിദ്യാർഥികൾ, ദൃശ്യങ്ങൾ വൈറൽ: അന്വേഷണത്തിന് ഉത്തരവ്
ചെന്നൈ: ഓടുന്ന ബസിൽ വെച്ച് ബിയർ കുടിക്കുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങൾ വൈറലാകുന്നു. കൂട്ടത്തിലുള്ള വിദ്യാർഥികളിലൊരാൾ തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ബസിൽ യൂണിഫോം ധരിച്ചിരിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ബിയർ കുടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.ചെങ്കൽപട്ട് ജില്ലയിലെ തിരുക്കഴുകുൺറം പൊൻവിൈളന്ത കളത്തൂരിലെ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനികൾ ചെങ്കൽപട്ടിൽ നിന്ന് തച്ചൂരിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ബിയർ കുടിച്ച് ബഹളംവെച്ചത്.
വീഡിയോ പ്രചരിക്കുന്ന ഘട്ടത്തിൽ പഴയ വീഡിയോ ആണെന്ന് കരുതിയെങ്കിലും ഈ ചൊവ്വാഴ്‌ചയാണ് സംഭവം നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചേക്കും. നിലവിൽ വിഷയത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ട് ലഭിക്കുന്ന സമയം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ബിയർ കുടിക്കുന്ന വിദ്യാർഥികളുടെ സമീപത്ത് മറ്റു വിദ്യാർഥികളും യാത്രക്കാരും നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന്‍റെ 34 സെക്കന്‍റ് ദൈർഘ്യമുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അതേ സമയം വിദ്യാർഥികളെ വിളിച്ചുവരുത്തി ഉപദേശിക്കാനും താക്കീത് നൽകാനും അധികൃതർ ആലോചിക്കുന്നുണ്ട്. ബന്ധപ്പെട്ട സ്‌കൂളിലെ അധ്യാപകരും പ്രത്യേകം അന്വേഷിക്കുന്നുണ്ട്. സാമുഹികമാധ്യമങ്ങളിൽ വീഡിയോ കണ്ടിരുന്നതായും സ്കൂൾ വിട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും വിദ്യാർഥിനികൾക്ക് കൗൺസിലിങ് നൽകുമെന്നും ജില്ലാ പ്രിൻസിപ്പൽ എജ്യുക്കേഷൻ ഓഫിസർ മേരി റോസ് നിർമല, ജില്ലാ വിദ്യാഭ്യാസ ഓഫിസർ ദാമോദരൻ എന്നിവർ അറിയിച്ചു.












Click it and Unblock the Notifications