കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളമൂറ്റുന്ന കോള കമ്പനികള്‍ക്കെതിരെ തമിഴകം,ഇനി കോളയും പെപ്‌സിയും വില്‍ക്കില്ല...

നിര്‍ദേശം ലംഘിച്ച് പെപ്‌സി,കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപാരി വ്യവസായി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

Google Oneindia Malayalam News

ചെന്നൈ: വരള്‍ച്ച മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കുന്ന കോള കമ്പനികള്‍ക്കെതിരെ തമിഴ് ജനതയുടെ പോരാട്ടം. മാര്‍ച്ച് 1 ബുധനാഴ്ച മുതല്‍ തമിഴ്‌നാട്ടിലെ കടകളില്‍ കൊക്കക്കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കില്ല. സംസ്ഥാനത്തെ വ്യാപാരി വ്യവസായി സംഘടനകളുടെ തീരുമാനത്തെ തുടര്‍ന്നാണ് കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തുന്നത്.

തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കോള കമ്പനികള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഘടനില്‍ അംഗങ്ങളായ 15 ലക്ഷത്തോളം വ്യാപാരികളോട് മാര്‍ച്ച് ഒന്ന് മുതല്‍ കോള, പെപ്‌സി ഉല്‍പ്പന്നങ്ങള്‍ കടകളില്‍ വില്‍ക്കരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പെപ്‌സിയും കോളയിലും വിഷാംശമുണ്ടെന്ന് കണ്ടെത്തിയതും, ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ നിര്‍മ്മിക്കുന്നതിനാലുമാണ് ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ സംഘടന തീരുമാനിച്ചത്.

pepsi

മലയാളി വ്യാപാരികളുടെ സംഘടനയായ ചായക്കട ഉടമസ്ഥ സംഘവും ഈ നിര്‍ദേശത്തെ പൂര്‍ണ്ണമായും അംഗീകരിച്ചിട്ടുണ്ട്. തങ്ങളുടെ നിര്‍ദേശം ലംഘിച്ച് പെപ്‌സി,കോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപാരി വ്യവസായി സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. കോള ഉല്‍പ്പന്നങ്ങല്‍ക്കെതിരെ നിരന്തരം സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും, കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.

English summary
Tamilnadu traders will not sell pepsi and cola from march 1.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X