കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്‍ക്കത്തയിലെ ഹൗറ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും രണ്ട് മരണം.... 20 പേര്‍ക്ക് പരുക്ക്!!

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഹൗറയിലെ തിരക്കേറിയ സത്‌റഗച്ചി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. 14ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വൈകിട്ട് 6.30നാണ് ദുരന്തമുണ്ടായത്. ട്രെയിനിനായി കാത്തുനിന്നവര്‍ കൂട്ടത്തോടെ പ്ലാറ്റ്‌ഫോമിലൂടെ ഓടിയതാണ് അപകട കാരണം. ഒരേസമയം എക്‌സ്പ്രസ് ട്രെയിനും ലോക്കല്‍ ട്രെയിനും എത്തിയതാണ് ദുരന്തകാരണമെന്നാണ് സൂചന. ഇതിലൊന്ന് നേരത്തെ എത്തുകയായിരുന്നു. അതേസമയം പരുക്കേറ്റവരെ ഹൗറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി റെയില്‍വേക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

1

ഒരേസമയം ഒന്നിലധികം ട്രെയിനുകള്‍ വന്നത് റെയില്‍വേയുടെ അനാസ്ഥയാണെന്ന് മമത ആരോപിച്ചു. ഒരിക്കല്‍ റെയില്‍വേ മന്ത്രിയായിരുന്നു ഞാനും. അതുകൊണ്ട് റെയില്‍വേയുടെ അനാസ്ഥ തനിക്ക് മനസ്സിലാവുമെന്നും മമത പറഞ്ഞു. അതേസമയം അടിയന്തരമായി ഭരണതലത്തിലുള്ള അന്വേഷണമുണ്ടാവുമെന്നും മമത പറഞ്ഞു. അതേസമയം യാത്രക്കാര്‍ക്ക് കൃത്യമായി ട്രെയിനുകളില്‍ കയറാന്‍ സാധിക്കാത്തതാണ് ദുരന്തത്തിന്റെ പ്രധാന കാരണം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ റെയില്‍വേ ആവര്‍ത്തിക്കുന്നതെന്ന് മമത ചോദിച്ചു.

ഫാദര്‍ കുര്യാക്കോസിന്റെ മരണം ദൈവകോപം... പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ മരണം ഉറപ്പാണെന്ന് പിസി ജോര്‍ജ്ഫാദര്‍ കുര്യാക്കോസിന്റെ മരണം ദൈവകോപം... പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ മരണം ഉറപ്പാണെന്ന് പിസി ജോര്‍ജ്

English summary
Stampede at Santragachhi junction in howra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X