രാഹുലിന് വേണ്ടി നടി കോണ്‍ഗ്രസ് പതാകയുടുത്തു
മുംബൈ: നരേന്ദ്ര മോദിക്ക് വേണ്ടി അര്‍ദ്ധനഗ്നയായി വോട്ടഭ്യര്‍ഥന നടത്തിയ മേഘ്ന പട്ടേല്‍ ഉണ്ടാക്കിയ വിവാദം കുറച്ച് ഒന്ന് അടങ്ങിയതേയുള്ളൂ. തൊട്ടുപിന്നാലെ ഇതാ സമാനമായ രീതിയില്‍ രാഹുലിന് വേണ്ടി വോട്ടുപിടിക്കുന്നു മറ്റൊരു നടി. മോഡലും ബോളിവുഡ് നടിയുമായ തനിഷ സിംഗാണ് കോണ്‍ഗ്രസ് പതാകയുടുത്ത് രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യര്‍ഥന നടത്തുന്നത്.
ഒരു കോണ്‍ഗ്രസ് പതാക ഉടുത്ത്, രാഹുലിന്റെ പടമുള്ള ബോര്‍ഡ് കൊണ്ട് മാറിടം മറച്ചാണ് തനിഷ സിംഗ് വോട്ട് ഫോര്‍ രാഹുല്‍ ഗാന്ധി ക്യാംപെയ്ന് നടത്തുന്നത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര കൊണ്ട് നഗ്നത മറച്ചാണ് മേഘ്ന പട്ടേല്‍ നരേന്ദ്ര മോദിക്ക് വേണ്ടി വോട്ടഭ്യര്‍ഥന നടത്തിയത്. എന്നാല്‍ നടിയുടെ ഈ നടപടിയെ വിമര്‍ശിച്ച ബി ജെ പി നടികളുടെ ഇത്തരം പ്രവർത്തികള്‍ പ്രോത്സാഹിപ്പിക്കില്ല എന്നും വ്യക്തമാക്കിയിരുന്നു.
നേതാക്കന്മാരോടുള്ള സ്നേഹം കൊണ്ടോ പാര്‍ട്ടിയോടുള്ള കൂറ് കൊണ്ടോ അല്ല, ചുളുവില്‍ കിട്ടുന്ന പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടിമാര്‍ ഇത്തരം വേലകള്‍ക്ക് തയ്യാറാകുന്നത്. ലോകകപ്പ് നേടിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി നഗ്നയാകും എന്ന് പ്രസംഗിച്ചു നടന്ന പൂനം പാണ്ഡെയെ അനുകരിച്ചാണ് ഇപ്പോള്‍ മോഡലുകള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടി തുണിയഴിക്കുന്നത്.
നരേന്ദ്ര മോദിയോ രാഹുല്‍ ഗാന്ധിയോ തങ്ങളുടെ പുതിയ ആരാധകരെ കുറിച്ച് ഇതുവരെയും അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. പക്ഷേ നരേന്ദ്ര മോദിയെ പിന്തുണച്ചുകൊണ്ടുള്ള മേഘ്ന പട്ടേലിന്റെ ഫോട്ടോഷൂട്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വൈറലായിരിക്കുകയാണ്. ഭോജ്പൂരി ചിത്രങ്ങളിലൂടെ പ്രശസ്തയായ മോഡലാണ് മേഘ്ന പട്ടേല്‍. തനിഷ സിംഗും മോഡലാണ്.