കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിനെയും ലതാമങ്കേഷ്‌ക്കറിനെയും പരിഹസിക്കുന്ന വീഡിയോ ; തന്‍മയ് ഭട്ടിനെതിരെ നടപടി,വീഡിയോ കാണൂ

  • By Pratheeksha
Google Oneindia Malayalam News

മുംബൈ: ക്രിക്കറ്റ് താരം സച്ചിനെയും ഗായിക ലതാമങ്കേഷ്‌ക്കറെയു പരിഹസിക്കുന്ന വീഡിയോ ഫേസ്ബുക്കിലിട്ട ഹാസ്യ കലാകാരന്‍ തന്മയ് ഭട്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് രാജ് താക്കറെയുടെ നേതൃത്വത്തിലുളള മഹാരാഷ്ട്ര നവനിര്‍മ്മാണ സേന. (എം എന്‍ എസ്)
തന്മയ് ഭട്ടിനെതിരെ എഫ്ഐആര്‍ റജിസ്ട്രര്‍ ചെയ്യണമെന്നാണ് സേന ആവശ്യപ്പെട്ടിരിക്കുന്നത്.ബിജെപിയും ശിവസേനയും തന്മയ്ഭട്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സച്ചിന്‍ വേഴ്‌സസ് ലത സിവില്‍വാര്‍ എന്ന വീഡിയോ ആണ് ആള്‍ ഇന്ത്യ ബക്‌ചോഡിന്റെ (എഐബി) സഹ സ്ഥാപകനായ തന്മയ്ഭട്ട് ഫേസ്ബുക്കിലും സ്‌നാപ് ചാററിലും പോസ്റ്റു ചെയ്തത്. ലത മങ്കേഷ്‌ക്കറും സച്ചിനും തമ്മിലുളള സംവാദരൂപത്തിലുളളതാണ് വീഡിയോ. രണ്ടു പേരുടെയും മുഖം വികൃതമാക്കിയയാണ് സംഭാഷണങ്ങള്‍. നിങ്ങള്‍ 5000 വയസ്സുളള സ്ത്രീയാണെന്നും എട്ടു ദിവസം വെളളത്തിലിട്ട പോലെയാണ് ലതാമങ്കേഷ്‌ക്കറിന്റെ മുഖമെന്നും തുടങ്ങിയുളള കടുത്ത പരിഹാസത്തിലാണ് ഇരുവരുടെയും സംഭാഷണങ്ങള്‍.

tanmay-bhat-insults-lata-mangeshkar

മെയ് 26 നാണ് തന്മയ് ഭട്ട് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനിടെ മുംബൈ പോലീസ് ഗൂഗിള്‍ ,യൂ ട്യൂബ് അധികൃതരുമായി ബന്ധപ്പെട്ട് വീഡിയോ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രതിഷേധവുമായി ഒട്ടേറെ പേര്‍ രംഗത്തെത്തിയത്. രാജ്യം ആദരിക്കുന്ന വ്യക്തികളെ പൊതു ഇടങ്ങളില്‍ അവഹേളിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം .

താന്‍ ഒന്‍പതു തവണ മികച്ച കോമഡി താരമായിട്ടുണ്ട് .നല്ല ഹാസ്യ ബോധവും ഉണ്ട്. പക്ഷേ തന്മയ് ഭട്ടിന്റെ വീഡിയോയില്‍ ഹാസ്യമില്ല അപഹാസ്യമാണെന്നാണ് നടന്‍ അനുപംഖേര്‍ ട്വിറ്ററില്‍ കുറിച്ചത്.

English summary
Comedy group AIB's Tanmay Bhat has stirred trouble by posting a video of a mock conversation between legends Lata Mangeshkar and Sachin Tendulkar. The Mumbai police says it is inquiring into a complaint filed against him by Raj Thackeray's Maharashtra Navnirman Sena (MNS),
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X