കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്ത്രീ ബന്ധം... ദുര്‍മന്ത്രിവാദിയെ ഭാര്യ തലയ്ക്കടിച്ചുകൊന്നു

  • By Surya Chandran
Google Oneindia Malayalam News

മധുര: ദുര്‍മന്ത്രിവാദിയായ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. എന്നാല്‍ ദുര്‍മന്ത്രവാദം ചെയ്തതിനായിരുന്നില്ല ഇതെന്ന് മാത്രം.

36 കാരനായ ചെല്ലപ്പാണ്ടിയാണ് കൊല്ലപ്പെട്ടത്. വടിപട്ടൈ സ്വദേശിയായ ഇയാള്‍ക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാരോപിച്ചാണ് ഭാര്യ കൊല നടത്തിയത്. ഭാര്യ സെല്‍വി പിന്നീട് പോലീസിന് മുന്നില്‍ കീഴടങ്ങി.

Crime

തനിക്ക് ദൈവീകമായ കഴിവുകളുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ചെല്ലപ്പാണ്ടി ചികിത്സയും നടത്തിയിരുന്നു. സ്ത്രീകളായിരുന്നു ഇയാളുടെ ഇടപാടുകാരില്‍ അധികവും. ശാരീരിക അസുഖങ്ങളും മാനസിക പ്രശ്‌നങ്ങളും ചികിത്സിച്ച് ഭേദമാക്കാമെന്ന് വാഗ്ദാനം നല്‍കി ഇയാല്‍ പല സ്ത്രീകളുമായും ബന്ധം സ്ഥാപിച്ചിരുന്നത്രെ.

ദുര്‍മന്ത്രവാദവും ഇയാള്‍ പരിശീലിച്ചിരുന്നു എന്ന് ആക്ഷേപമുണ്ട്. എന്തായാലും പരസ്ത്രീ ബന്ധത്തെച്ചൊല്ലി ചെല്ലപ്പാണ്ടിയും സെല്‍വിയും തമ്മില്‍ സ്ഥിരം വഴക്കുണ്ടാകാറുണ്ടത്രെ.

കഴിഞ്ഞ ദിവസവും ഇതുപോലെ ഴക്കുണ്ടായി. ഒടുവില്‍ അമ്മിക്കല്ലുകൊണ്ട് സെല്‍വി ചെല്ലപ്പാണ്ടിയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ചെല്ലപ്പാണ്ടി ഉടന്‍ തന്നെ മരിച്ചു. തുടര്‍ന്നാണ് സെല്‍വി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. എന്തുകൊണ്ടാണ് ഭര്‍ത്താവിനെ കൊന്നതെന്നും അവര്‍ പോലീസിന് മുന്നില്‍ വിശദീകരിച്ചു.

English summary
A 36-year-old man, who is practicing black magic was brutally murdered by his wife for keeping illicit relationship with many women at Kamarajarpuram Colony in Semminipatti village near Vadipatti.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X