Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് തന്നെ പീഡിപ്പിച്ചത് നാന പടേക്കര്‍ എന്ന് നടി; പിന്നെ കുറ്റം രജനികാന്തിനും അക്ഷയ് കുമാറിനും

മുംബൈ: പത്ത് വര്‍ഷം മുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചത് പ്രമുഖ നടനായ നാന പടേക്കര്‍ ആയിരുന്നു എന്ന് നടി തനുശ്രീ ദത്ത. സൂം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി നാന പടേക്കറുടെ പേര് വെളിപ്പെടുത്തിയത്.

ഹോണ്‍ ഓക്കെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നാന പടേക്കറില്‍ നിന്ന് തനിക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് എന്നാണ് തനുശ്രീ ദത്ത പറയുന്നത്. സിനിമ മേഖലയില്‍ എല്ലാവര്‍ക്കും ഇക്കാര്യം അറിയാവുന്നതാണെങ്കിലും ആരും അതേ പറ്റി പ്രതികരിച്ചില്ലെന്നും തനുശ്രീ ആരോപിക്കുന്നുണ്ട്.

നാന പടേക്കര്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, ഒരു വാര്‍ത്ത പോലും നാനാ പടേക്കര്‍ക്കെതിരെ ഇതുവരെ വന്നിട്ടില്ലെന്നും തനുശ്രീ ആരോപിക്കുന്നു. ഈ വിഷയത്തില്‍ അക്ഷയ് കുമാറിനേയും രജനി കാന്തിനേയും കൂടി വിമര്‍ശിക്കുന്നുണ്ട് തനുശ്രീ.

പത്ത് വര്‍ഷം മുമ്പ്

പത്ത് വര്‍ഷം മുമ്പ്

2009 ല്‍ ആയിരുന്നു ഹോണ്‍ ഓക്കെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നാന പടേക്കര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ആയിരുന്നു ഇത്. സിനിമയില്‍ ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ ആയിരുന്നു തനുശ്രീ എത്തിയത്. എന്നാല്‍ നാന പടേക്കറില്‍ നിന്നുള്ള മോശം അനുഭവത്തെ തുടര്‍ന്ന് ആ സിനിമ തന്നെ ഉപേക്ഷിക്കുകയായിരുന്നു.

ലൈംഗിക അതിക്രമം

ലൈംഗിക അതിക്രമം

നാന പടേക്കര്‍ സ്ത്രീകളോട് വളരെ മോശമായി പെരുമാറുന്ന ആളാണ്. നടിമാരെ അയാള്‍ മര്‍ദ്ദിച്ചിട്ടുണ്ട്, ലൈംഗികമായി ആക്രമിച്ചിട്ടുണ്ട്. സ്ത്രീകളോട് ഏറ്റവും ക്രൂരമായാണ് അയാള്‍ പെരുമാറാറുള്ളത്. ഇതെല്ലാം എല്ലാവര്‍ക്കും അറിയാമെങ്കിലും, ആരും അയാള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും ഇതുവരെ അനക്കിയിട്ടില്ല എന്നാണ് തനുശ്രീയുടെ ആരോപണം,

മീ ടൂ ... ഒരു കാര്യവും ഇല്ല

മീ ടൂ ... ഒരു കാര്യവും ഇല്ല

അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായ കാമ്പയിന്‍ ആയിരുന്നു മീ ടൂ എന്ന ഹാഷ്ടാഗ് കാമ്പയിന്‍. എന്നാല്‍ ഇത് ഇന്ത്യയില്‍ ഫലം കാണില്ലെന്നാണ് തനുശ്രീ ദത്ത പറയുന്നത്. തനിക്കെതിരെ അതിക്രമം നടന്നപ്പോള്‍ പലരും അതേ പറ്റി പറഞ്ഞു. പക്ഷേ, ഒരാള്‍ പോലും അക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് തനുശ്രീയുടെ പരാതി.

അക്ഷയ് കുമാറും രജനികാന്തും

അക്ഷയ് കുമാറും രജനികാന്തും

തന്റെ ആരോപണങ്ങളിലേക്ക് അക്ഷയ് കുമാറിനേയും രജനികാന്തിനേയും വലിച്ചിഴക്കുന്നുണ്ട് തനുശ്രീ. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടെ അക്ഷയ് കുമാര്‍ നാന പടേക്കര്‍ക്കൊപ്പം കുറേ സിനിമകളില്‍ അഭിനയിച്ചു. ഏറ്റവും ഒടുവില്‍ രജനികാന്തും അഭിനയിച്ചു. ഇവരെ പോലുള്ളവരൊക്കെ നാന പടേക്കര്‍ക്കൊപ്പം സഹകരിച്ച് അഭിനയിക്കുമ്പോള്‍ ഇവിടെ മീ ടൂ കാമ്പയിന്‍ ഒന്നും ഫലപ്രദമാവില്ലെന്നും തനുശ്രീ ദത്ത പറയുന്നുണ്ട്.

 പ്രമുഖര്‍ ബഹിഷ്‌കരിക്കണം

പ്രമുഖര്‍ ബഹിഷ്‌കരിക്കണം

നാന പടേക്കറെ പോലുള്ളവരെ പ്രമുഖ നടന്‍മാര്‍ ബഹിഷ്‌കരിക്കാന്‍ തയ്യാറാകണം എന്നും തനുശ്രീ ആവശ്യപ്പെടുന്നുണ്ട്. ഇത്തരക്കാരെ കുറിച്ചുളള കഥകള്‍ സിനിമ മേഖലയില്‍ ഒരുപാട് പ്രചരിക്കുന്നുണ്ട്. പക്ഷേ, അതൊന്നും പുറം ലോകം കാണാറില്ല. പിആര്‍ പാക്കേജുകളുടെ ഭാഗമായിട്ടാണ് അതെല്ലാം തമസ്‌കരിക്കപ്പെടുന്നത് എന്നും തനുശ്രീ ആരോപിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+