• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നട്ടെല്ല് വളയ്ക്കാതെ സോനാക്ഷിയും തപ്‌സിയും, അക്ഷയ് കുമാറിനും അജയ് ദേവ്ഗണും മറുപടി!!

മുംബൈ: കര്‍ഷക സമരത്തില്‍ ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ലോകവും കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി എത്തുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. പോപ്പ് ഗായിക റിഹാനയുടെ കര്‍ഷക സമരത്തെ തുടര്‍ന്നാണ് ഇവരെല്ലാം ട്വീറ്റുമായി വന്നത്. ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ആര്‍ക്കുമാവില്ലെന്ന് ഒരേ സ്വരത്തില്‍ ഇവര്‍ പറഞ്ഞു. എന്നാല്‍ എല്ലാ ട്വീറ്റുകള്‍ക്കും ഒരേ സ്വഭാവമായിരുന്നു. ഇത് പിആര്‍ വര്‍ക്കാണെന്ന് കൃത്യമായി മനസ്സിലാവുമായിരുന്നു. ബോളിവുഡില്‍ നട്ടെല്ലുള്ള സിനിമാക്കാരുമുണ്ടെന്ന് തെളിയിച്ച് പലരും കര്‍ഷക നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. തപ്‌സി പന്നുവിന്റെയും സൊനാക്ഷി സിന്‍ഹയുടെയും ട്വീറ്റുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സര്‍ക്കാര്‍ ആദ്യം ഭരണ സംവിധാനത്തെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് തപ്‌സി തുറന്നടിച്ചു. ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്നുണ്ടെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നുണ്ടെന്നും, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ തകര്‍ക്കുന്നുണ്ടെങ്കില്‍, ആ മൂല്യാധിഷ്ഠിത സമ്പ്രദായത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കേണ്ടത് നിങ്ങളാണ്. അല്ലാതെ മറ്റുള്ളവരുടെ സംഘടിതമായ ആശയപ്രചാരക വാഹകരാവുകയല്ല വേണ്ടതെന്നും തപ്‌സി തുറന്നടിച്ചു. അക്ഷയ് കുമാറിനും അജയ് ദേവ്ഗണും നടത്തിയ ഒരേ സ്വഭാവത്തിലുള്ള ട്വീറ്റുകള്‍ക്കെതിരെയുള്ള രൂക്ഷ പ്രതികരണമായിരുന്നു ഇത്.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായാണ് അന്താരാഷ്ട്ര സമൂഹം ശബ്ദമുയര്‍ത്തിയത്. ഇന്റര്‍നെറ്റ് റദ്ദാക്കല്‍, അഭിപ്രായ സ്വാതന്ത്ര്യത്തിലെ നിയന്ത്രണങ്ങള്‍, സര്‍ക്കാരിന്റെ ആസൂത്രിത പ്രചാരണം, വിദ്വേഷ പ്രസംഗം എന്നിവയ്‌ക്കെതിരെയായിരുന്നു വിമര്‍ശനമെന്ന് സൊനാക്ഷി സിന്‍ഹ തുറന്നടിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലായിരുന്നു അവരുടെ വിമര്‍ശം. മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്. ഇന്റര്‍നെറ്റ് നിരോധിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും ചില മാധ്യമങ്ങളും കര്‍ഷകരെ മോശക്കാരായി കാണിക്കുന്നു. ഈ പ്രശ്‌നങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായത്. കര്‍ഷകരെ കുറിച്ച് അഭിപ്രായം പറയുന്നവരെ രാജ്യത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അനധികൃത്യമായി ഇടപെടുന്നവരെ മുദ്രകുത്തുന്നത് ശരിയല്ലെന്നും സൊനാക്ഷി പറഞ്ഞു.

സംവിധായകന്‍ ഒനിര്‍, നടന്‍ അര്‍ജുന്‍ മാഥുര്‍ എന്നിവരും രൂക്ഷമായി തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഒരു ട്വീറ്റിന് പിന്നാലെ ഇന്ത്യക്കാര്‍ തടിച്ച് കൂടിയതില്‍ തനിക്ക് അദ്ഭുതമുണ്ടെന്ന് കൊമേഡിയന്‍ വീര്‍ദാസ് പറഞ്ഞു. ഇന്ത്യന്‍ കര്‍ഷകരെ കുറിച്ച് വലുതായൊന്നും ഗ്രേറ്റയോ റിഹാനയോ പറഞ്ഞതായി തോന്നിയിട്ടില്ല. എന്നാല്‍ ആ ട്വീറ്റിന് പിന്നാലെ ഇന്ത്യയിലെ പുരുഷന്‍മാര്‍ കൂട്ടത്തോടെ പോകുന്നത് കണ്ട് ചിരിയാണ് വന്നതെന്നും വീര്‍ദാസ് പറഞ്ഞു. ബോളിവുഡ് താരങ്ങളുടെ പിന്തുണ പാവ കളിയാണെന്ന് ഒനീര്‍ പറഞ്ഞു. സ്വന്തം അഭിപ്രായത്തെ പോലും മാനിക്കാത്ത താരങ്ങളാണ് ഒരേ തരത്തിലുള്ള സന്ദേശം അയച്ചിരിക്കുന്നത്. അവരോട് എന്താണോ പറഞ്ഞത് അതാണ് ചെയ്യുന്നത്. വലിയ ദുരന്തം എന്നും ഒനീര്‍ പറഞ്ഞു.

സെലിബ്രിറ്റി ജ്വല്ലറി ഡിസൈനര്‍ ഫറാ ഖാന്‍ അലിയും സയാനി ഗുപ്തയും താരങ്ങള്‍ക്കെതിരെ രംഗത്തെത്തി. ഒരേ തരത്തിലുള്ള ട്വീറ്റുകള്‍ മാര്‍ക്കറ്റിംഗ് ഗിമ്മിക്കുകള്‍ പോലെ സിനിമാ ലോകം നടത്തുന്നതില്‍ താന്‍ നിരാശയാണ്. നിങ്ങളുടെ ഉദ്ദേശം എന്ത് തന്നെയായായാലും എനിക്ക് പ്രശ്‌നമില്ല. പക്ഷേ അത് സ്വന്തമായി ഉണ്ടാക്കിയതാണെന്ന് എങ്കിലും തോന്നിപ്പിക്കൂ എന്ന് ഫറാ ഖാന്‍ പറഞ്ഞു. സിനിമയിലെ ഹീറോസും യഥാര്‍ത്ഥ ജീവിതത്തിലെ ഹീറോസും എന്ന ഹാഷ്ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ക്യൂട്ട് ഭക്തര്‍ ഉണര്‍ന്നിരിക്കുകയാണ്. ഒരു സോംബി സിനിയുടെ ക്ലൈമാക്‌സ് പോലെയാണ് ഇത്. സോംബി നോക്കുമ്പോള്‍ ഒരു മനുഷ്യന്‍ പതിയെ രക്ഷപ്പെടാന്‍ നോക്കുന്നു. ആ സോബി അയാള്‍ക്ക് നേരെ കുതിക്കുന്നു. ഈയൊരു അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് സയാനി ഗുപ്ത പറഞ്ഞു.

cmsvideo
  Twitter CEO Jack Dorsey Likes Tweet Hailing Rihanna For Her Comments On Farmer Protests

  ബോളിവുഡ് താരങ്ങള്‍ സ്വതവേ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ മിണ്ടാറില്ല. അതില്‍ വിമര്‍ശനം കേള്‍ക്കുന്നതും ആദ്യമായിട്ടല്ല. ബോളിവുഡേ പ്രതികരിക്കൂ, സെലിബ്രിറ്റികളേ പ്രതികരിക്കൂ എന്നായിരുന്നു സ്വരാ ഭാസ്‌കറിന്റെ ട്വീറ്റ്. നട്ടെല്ലില്ലാത്ത സെലിബ്രിറ്റികള്‍ എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. നട്ടെല്ലില്ലാത്ത താരങ്ങളാണ് ബോളിവുഡിലുള്ളതെന്ന് നടന്‍ അര്‍ജുന്‍ മാഥുര്‍ പറഞ്ഞു. എന്തിനാണ് സിനിമയില്‍ മാത്രം ഹീറോയിസം കാണിക്കുന്ന നടനെയോ നടിമാരെയോ ആരാധിക്കുന്നതെന്ന് ടിവി അവതാരകന്‍ സുശാന്ത് സിംഗ് ചോദിച്ചു. തന്റെ ഹൃദയം ഇവരുടെ ട്വീറ്റില്‍ തകര്‍ന്നു പോയെന്നും സുശാന്ത് പറഞ്ഞു.

  English summary
  tapsee pannu and sonakshi sinha show their support to farmers get praise from social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X