കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെലികോപ്ടര്‍ ഇടപാട് വിവാദ കത്ത് പുറത്ത്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: അഗസ്താ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗന്ധിയുടെ വിശ്വസ്തരെ സ്വാധീനിയ്ക്കാന്‍ ഇടനിലക്കാര്‍ ശ്രമിച്ചുവെന്നതിന് തെളിവ്. സോണിയയുടെ വിശ്വസ്തര സ്വാധീനിയ്ക്കണമെന്നാവശ്യപ്പെട്ടെഴുതിയ കത്താണ് ഒരു ഇംഗഌഷ് വാര്‍ത്ത ചാനല്‍ പുറത്ത് വിട്ടത്.

ഇടനിലക്കാരന്‍ കമ്പനിയ്ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രിമാരായ വീരപ്പ മൊയ്‌ലി, ഒസ്‌ക്കാര്‍ ഫെര്‍ണാണ്ടസ്, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായ എംകെ നാരായണന്‍, വിനയ് സിങ് എന്നിവരെ സ്വാധീനിയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്.

Sonia Gandhi

കേസില്‍ ഇടനിലക്കാരനായ ക്രിസ്ത്യന്‍ മൈക്കള്‍ 2008 ല്‍ ഇന്ത്യയിലെ കമ്പനി മേധാവിയ്ക്ക് സോണിയയുടെ വിശ്വസ്തരെ സ്വാധീനിയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി അയച്ച കത്താണ് പുറത്തായത്. ഹെലികോപ്ടര്‍ ഇടപാട് മറ്റൊരു ബോഫോവ്‌സാകുമെന്ന് ബിജെപി പ്രതികരിച്ചു.

കത്ത് പുറത്ത് വന്നെങ്കിലും കമ്പനി കരാറിനായി പ്രധാനമന്ത്രിയടക്കമുള്ളവരെ സന്ദര്‍ശിച്ചതിന് തെഴിവുകളില്ല. സ്വിറ്റ്‌സര്‍ലന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഇടനിലക്കാരന്‍ ഗോയ്തരാള്‍ ഹഫ്‌സ്‌കിന്റെ ഓഫീസില്‍ നിന്നാണ് കത്ത് പിടിച്ചെടുത്തത്. കോടതിയില്‍ സോണിയാ ഗാന്ധിയുടെ ചിത്രം ഇയാള്‍ തിരിച്ചറിഞ്ഞു.

English summary
AgustaWestland: BJP calls it a repeat of Bofors, to raise issue in Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X