കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ അടുത്ത ലക്ഷ്യം താജ്മഹല്‍! താജ്മഹല്‍ സുരക്ഷാ വലയത്തില്‍

ഐസിസ് അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് താജ്മഹലിനെയാണെന്ന് ഭീഷണിയെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ ശക്തമാക്കി. ഐസിസ് അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് താജ്മഹലിനെയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍

Google Oneindia Malayalam News

ദില്ലി: ഭീകരസംഘടനയായ ഐസിസിന്റെ ഭീഷണിയെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ ശക്തമാക്കി. പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പ്രണയത്തിന്റെ സ്മാരകമാണ് താജ്മഹല്‍. ഈ സ്മാരകത്തെയാണ് ഇത്തവണ ഐസിസ് ലക്ഷ്യമിട്ടിരിക്കുന്നത്. ഐസിസ് അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് താജ്മഹലിനെയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

xtaj-mahal-latest

അതിനെ കുറിച്ച് സൂക്ഷ്മ പരിശോധന നടത്തുന്നുണ്ടെങ്കിലും, താജ്മഹലിനുള്ളിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ദല്‍ജീത് സിംഗ് ചൗധരി വ്യക്തമാക്കി. താജ്മഹലിനു നേരെ ഒരാള്‍ തോക്കു ചൂണ്ടി നില്‍ക്കുന്ന ഒരു ഗ്രാഫിക്സ് പരസ്യമായതോടെയാണ് സുരക്ഷ ശക്തമാക്കിയത്. റിപ്പോര്‍ട്ട് പ്രകാരം ഐസിസിനു വേണ്ടി മറ്റൊരു മാധ്യമ ഗ്രൂപ്പാണ് ഗ്രാഫിക്സ് പരസ്യമാക്കിയത്. ഉത്തര്‍ പ്രദേശില്‍ സുരക്ഷാ ഏജന്‍സികളുടെ ആക്രമത്തില്‍ ഐസിസ് ബന്ധമാരോപിക്കുന്ന സെയിഫുള്ള എന്നു പേരുള്ള പ്രതി കൊല്ലപ്പെടുകയും മറ്റു ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് താജ്മഹലിന് സുരക്ഷാ ഭീഷണി.

ഒന്നില്‍ തന്നെ മൂന്ന് ചിത്രങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതില്‍ താജ്മഹലിന്റെ ചിത്രവും അതിന കീഴില്‍ ന്യൂ ടാര്‍ജറ്റ് എന്ന് എഴുതിയതും പ്രചരിക്കുന്ന പോസ്റ്ററില്‍ കാണാം. സ്ഫോടക വസ്തു നിറച്ച വാന്‍ ഇടിച്ച് കയറ്റി തകര്‍ക്കും എന്ന സൂചനയാണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നു. സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ് താജ്മഹലിന്റെ ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യുന്നത്. വ്യാവസായിക യൂണിറ്റ്, മെട്രോ, വിമാനത്താവളം എന്നിവ സെന്‍ട്രല്‍ പാരാ മിലിട്ടറി ഫോഴ്സിന്റെ നിരീക്ഷണത്തിലാണ്. ഉത്തര്‍പ്രദേശ് പോലീസും സമാധാന സുരക്ഷാസൈന്യത്തേയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 500 മീറ്റര്‍ ചുറ്റളവില്‍ കര്‍ശന പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ട് ഗേറ്റുകളുടെ പാര്‍ക്കിംഗ് പ്രദേശത്തെ വാഹനങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

English summary
The security was beefed up after a website showed graphics of the Taj Mahal with a terrorist standing alongside holding what looked like a weapon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X