ദിഗ് വിജയ് സിംഗ് -അമൃതറായ് വീഡിയോ യൂടുബില്‍ വൈറല്‍
ദില്ലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന്റെയും കാമുകി അമൃത റായിയുടെയും വീഡിയോ യൂടൂബില്‍ വൈറലാകുന്നു. സിംഗിനെ രാജ്യസഭ ടിവിക്ക് വേണ്ടി അമൃത റായി ഇന്റര്‍വ്യൂ ചെയ്യുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോയാണ് യൂ ടൂബിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും പ്രചരിക്കുന്നത്. തര്‍ക്കാഷ് എന്ന പരിപാടിക്ക് വേണ്ടിയാണ് അമൃത റായ് സിംഗിനെ ഇന്റര്‍വ്യൂ ചെയ്തത്.
2013 ജനുവരി 28 ന് രാജ്യസഭ ടി വി യൂ ടൂബില്‍ ഷെയര്‍ ചെയ്തതാണ് ഈ വീഡിയോ. കോണ്‍ഗ്രസിന്റെ രാഷ്ട്രീയഭാവിയെക്കുറിച്ചും നേതൃസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ കടന്നുവരവിനെക്കുറിച്ചുമാണ് ഇന്റര്‍വ്യൂവില്‍ സിംഗ് പറയുന്നത്. എന്നാല്‍ ദിഗ് വിജയ് സിംഗ് അമൃതാ റായി ബന്ധം പരസ്യമായതിനെ തുടര്‍ന്ന് ഈ വീഡിയോ സോഷ്യല്‍ സൈറ്റുകളില്‍ വൈറലായി മാറുകയായിരുന്നു.

നേരത്തെ, സിംഗിന്റെയും അമൃത റായിയുടെയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമൃത റായിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ ീ നിര്‍ദ്ദേശം.
ജി മെയില്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അമൃതാ റായുടെ പരാതി. തങ്ങളുടെ വിവാഹം ഉടനെ നടക്കും എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും രാജ്യസഭ ടി വി ജേര്‍ണലിസ്റ്റായ അമൃത റായിയും വെളിപ്പെടുത്തിയിരുന്നു. 67 കാരനായ ദിഗ് വിജയ സിംഗിന് കാമുകിയോട് അരമണിക്കൂര്‍ നേരം സംസാരിക്കാന്‍ രാജ്യസഭ ചാനല്‍ അവസരം കൊടുത്തു എന്ന തരത്തിലാണ് വിഡിയോയ്ക്ക് ചുവടെ കമന്റുകള്‍ വരുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications