കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വര്‍ഷത്തെ പിണക്കം മറന്ന് കോണ്‍ഗ്രസ്; അസമില്‍ എഐയുഡിഎഫുമായി കൈകൊര്‍ത്തു, ബിജെപിയെ പരാജയപ്പെടുത്തും

Google Oneindia Malayalam News

ഗുവാഹത്തി: പൗരത്വ നിമയമ ഭേഗതഗി ബില്ലിനെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടന്ന സംസ്ഥാനമായിരുന്നു അസം. ബിജെപിയാണ് സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുന്നതെങ്കിലും നിയമത്തിനെതിരെ ജനം തെരുവിലറങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ ശരിക്കു വെട്ടിലാണ്. സഖ്യകക്ഷിയായ അസം ഗണ പരിഷത്തിന്‍റെ മുന്നണി വിടുമെന്ന ഭീഷണി കൂടിയായപ്പോള്‍ ബിജെപി ശരിക്കും വിയര്‍ത്തു.

ഈ അവസരത്തില്‍ സംസ്ഥാനത്ത് ബിജെപിക്ക് എതിരായി ഉയര്‍ന്നു വരുന്ന വികാരം മുതലെടുക്കാനാണ് മറുവശത്ത് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായണ് പതിനഞ്ച് വര്‍ഷമായുള്ള പിണക്കം മറന്ന് ബദ്റുദ്ദീന്‍ അജ്മലിന്‍റെ എഐയുഡിഎഫുമായി ചേര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

സംയുക്താമായി

സംയുക്താമായി

ഈ മാസം 26 ന് രാജ്യസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഐയുഡിഎഫും സംയുക്താമായാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ത്ഥിയായ അജിത് ഭൂയാന്‍ ബദ്റുദ്ദീന് അജ്മലിനും മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്കും ഒപ്പം എത്തിയായിരുന്ന കഴിഞ്ഞ ദിവസം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ബിജെപിയെ പരാജയപ്പെടുത്തുക

ബിജെപിയെ പരാജയപ്പെടുത്തുക

ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ദീര്‍ഘകാലമായി പിണക്കത്തില്‍ കഴിഞ്ഞിരുന്ന ബദ്റൂദ്ദീന്‍ അജ്മലും തരുണ്‍ ഗൊഗോയിയും തമ്മില്‍ ഒന്നിച്ചത്. ഇരു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടിയിലും ഇത് വലിയ അഹ്ളാദമാണ് പകരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അംഗബലം

അംഗബലം

സംസ്ഥാനത്ത് മൂന്ന് സീറ്റുകളിലേക്കാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ടും ബിജെപിയിലേക്ക് കൂടുമാറിയ മുന്‍ കോണ്‍ഗ്രസ് അംഗങ്ങളുടേതാണ്. മുന്നാമത്തെ സീറ്റ് ബിപിഎഫ് ബിസ്വാജിത് ഒഴിയുന്നതാണ്. 126 അംഗ നിയമസഭയിൽ കോൺഗ്രസിന് 23 ബിജെപിക്ക് 60 ഉം എ‌ഐ‌യു‌ഡി‌എഫ് 13 ഉം എം‌എൽ‌എമരാണ് ഉള്ളത്. പൗരത്വ വിഷയത്തില്‍ ബിജെപിയുമായി ഇടഞ്ഞ അസം ഗണപരിഷത്തിന് 14 അംഗങ്ങളും ഉണ്ട്.

വിമര്‍ശനം

വിമര്‍ശനം

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എഐയുഡിഎഫുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കുന്നതിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രഹസ്യമായോ പരസ്യമായോ കോണ്‍ഗ്രസും എഐയുഡിഎഫും ഒന്നിച്ച് നില്‍ക്കുകയാണെന്നായിരുന്നും റാം മാധവ് കുപ്പെടുത്തിയത്.

സഖ്യവുമായി മുന്നോട്ട്

സഖ്യവുമായി മുന്നോട്ട്

എന്നാല്‍ വിമര്‍ശനങ്ങളെ വകവെക്കാതെ സഖ്യവുമായി മുന്നോട്ടു പോവാന്‍ ഇരുപാര്‍ട്ടികളും മുന്നോട്ടു പോവുകയായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ സഖ്യം തുടരുമെന്നാണ് ഇരുപാര്‍ട്ടി നേതാക്കളും വ്യക്തമാക്കുന്നത്.

നിര്‍ണായക നിമിഷം

നിര്‍ണായക നിമിഷം

രാജ്യസഭ തിരഞ്ഞെടുപ്പ് മാത്രമല്ല, സമകാലീന അസം രാഷ്ട്രീയത്തിന്‍റെ നിര്‍ണായക നിമിഷം കൂടിയാണ് ബദ്റുദ്ദീന്‍ അജ്മലും തരുണ്‍ ഗൊഗോയിയും ഒരുമിച്ച് നില്‍ക്കുന്നതിലൂടെ വ്യക്തമാവുന്നതെന്നാണ് സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ബിജെപിക്കെതിരെ സഖ്യ രൂപീകരണത്തിന് അവസരം ഒരുക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍

സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി എഐയുഡിഎഫുമായി കൈകോർക്കുമോ എന്ന് ഗോഗോയിയും മറ്റ് കോൺഗ്രസ് നേതാക്കളും ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബിജെപിയെ പുറത്താക്കാൻ സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ കൈകോർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേകം ഊന്നി പറഞ്ഞിട്ടുണ്ട്.

ഇടത് കക്ഷികളും

ഇടത് കക്ഷികളും

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിലെ മറ്റൊരു സുപ്രധാന സംഭവവികാസം സിപിഎം, സിപിഐ നേതാക്കളുടെ സാന്നിധ്യമായിരുന്നു ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുന്നതിന് തടയിടാനായി 2021 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വിശാലമായ പ്രതിപക്ഷ സഖ്യം രൂപം കൊള്ളുന്നുവെന്നതിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്.

സെമി ഫൈനല്‍

സെമി ഫൈനല്‍

രാജ്യസഭാ തെരഞ്ഞെടുപ്പ് സെമി ഫൈനലാണെന്നാണ് ഗോഗോയ് വ്യക്തമാക്കുന്നത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഫൈനല്‍. ബിജെപിക്കെതിരെ വിശാലമായ മതേതര ബദൽ രൂപപ്പെടുത്തുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. എഐയുഡിഎഫും മറ്റ് മതേതര സിപിഐ, സിപിഎം, എജിപി, കെഎംഎസ്എസ്, ബുദ്ധിജീവികൾ, ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ എന്നിവരുമായി ഞങ്ങൾ കൈകോർക്കുകയും ബിജെപിയെ പരാജയപ്പെടുത്തുകയും ചെയ്യുമെന്നും ഗോഗോയി പറഞ്ഞു.

മൂന്ന് ടേമുകളില്‍

മൂന്ന് ടേമുകളില്‍

തുടര്‍ച്ചയായി മൂന്ന് ടേമുകളില്‍ അധികാരത്തില്‍ എത്തിയ തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ചായിരുന്നു കഴിഞ്ഞ തവണ അസമില്‍ ബിജെപി അധികാരത്തിലെത്തിയത്. അസം ഗണപരിഷത്തുമായി സഖ്യം രൂപീകരിച്ച് നേരിട്ട തിരഞ്ഞെടുപ്പില്‍ 126 ല്‍ 86 സീറ്റുകളും സഖ്യത്തിന് ലഭിച്ചു. 2011 ല്‍ 79 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസ് 24 സീറ്റുകളിലേക്ക് ചുരുങ്ങി.

 വെല്ലുവിളി

വെല്ലുവിളി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായിരുന്നെങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വലിയ വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തല്‍ പോലുള്ള നടപടികളിലൂടെ അസം ജനതയെ തൃപ്തരാക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഇടഞ്ഞ് നില്‍ക്കുന്ന അസം ഗണപരിഷത്തിനെ ഇതുവരെ അനുനയിപ്പിക്കാന്‍ കഴിയാത്തതാണ് വെല്ലുവിളി

 അല്ലാഹു ചൈനക്ക് കൊടുത്ത ശിക്ഷയാണ് കൊറോണയെന്ന് പറഞ്ഞ മതപണ്ഡിതനും വൈറസ് ബാധ സ്ഥിരീകരിച്ചു അല്ലാഹു ചൈനക്ക് കൊടുത്ത ശിക്ഷയാണ് കൊറോണയെന്ന് പറഞ്ഞ മതപണ്ഡിതനും വൈറസ് ബാധ സ്ഥിരീകരിച്ചു

 ഹോമിയോ ഡിസ്പന്‍സറി ഉദ്ഘാടനം ചെയ്യുന്ന ബല്‍റാം: ഇരട്ടത്താപ്പ് അല്ലേ ഇതെന്ന് സംവിധായകന്‍ ബിജുകുമാര്‍ ഹോമിയോ ഡിസ്പന്‍സറി ഉദ്ഘാടനം ചെയ്യുന്ന ബല്‍റാം: ഇരട്ടത്താപ്പ് അല്ലേ ഇതെന്ന് സംവിധായകന്‍ ബിജുകുമാര്‍

English summary
tarun gogoi about assam assam alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X