കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദിരാ ഗാന്ധിയുടെ കണ്ടെത്തല്‍, തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ബ്രെയിന്‍, പകരക്കാരില്ല!!

Google Oneindia Malayalam News

ഗുവാഹത്തി: തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസിനെ ഇനി മുന്നില്‍ നിന്ന് നയിക്കാനില്ല. പാര്‍ട്ടിക്ക് നഷ്ടമായത് ഏത് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായത് നല്‍കാന്‍ കെല്‍പ്പുള്ള നേതാവിനെയാണ്. അസമില്‍ സമാധാന അന്തരീക്ഷം കൊണ്ടുവന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഗൊഗോയിയാണ്. 1936ലാണ് അദ്ദേഹം ജനിച്ചത്. 1968ല്‍ അസമിലെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് അദ്ദേഹം കടന്നുവരികയായിരുന്നു. ജോര്‍ഹത് മുനിസിപ്പല്‍ ബോര്‍ഡിലെ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അസം ബാര്‍ കൗണ്‍സില്‍ അംഗം കൂടിയായിരുന്നു അദ്ദേഹം.

1

ഗൊഗോയിയുടെ രാഷ്ട്രീയ മികവ് അവിടം കൊണ്ടൊന്നും അവസാനിക്കുന്നതല്ല. മൂന്ന് വര്‍ഷം കൊണ്ട് കോണ്‍ഗ്രസിലെ എക്കാലത്തെയും കരുത്തയായ ഇന്ദിരാ ഗാന്ധിയുടെ പ്രശംസ അദ്ദേഹം നേടിയെടുത്തു. 1971ല്‍ അസമിലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി അദ്ദേഹത്തെ ഇന്ദിര നിയമിക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ ലോക്‌സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആറ് തവണയാണ് അദ്ദേഹം ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്. 1971-85 കാലയളവില്‍ ഗൊഗോയ് തുടര്‍ച്ചയായ മൂന്ന് തവണ കോണ്‍ഗ്രസിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു.

പിന്നീടുള്ള മൂന്ന് തവണ 1991നും 2001നും ഇടയിലായിരുന്നു. ആദ്യത്തെ മൂന്ന് തവണ ജോര്‍ഹത്തിനെ പ്രതിനിധീകരിച്ച് അദ്ദേഹം വിജയിച്ചപ്പോള്‍ പിന്നീട് മൂന്ന് തവണ കാലിയാബോറില്‍ നിന്നായിരുന്നു വിജയിച്ചത്. ഈ സീറ്റ് ഇപ്പോള്‍ മകന്‍ ഗൗരവ് ഗൊഗോയിയാണ് പ്രതിനിധീകരിക്കുന്നത്. 1991-95 കാലഘട്ടത്തില്‍ കേന്ദ്രമന്ത്രിയായിരുന്നു തരുണ്‍ ഗൊഗോയ്. നിരവധി വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഗൊഗോയിയുടെ കുതിപ്പ് അസം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 2001 ലോക്‌സഭാ എംപിയായിരിക്കെ അദ്ദേഹം അസമിന്റെ മുഖ്യമന്ത്രിയായി. ലോക്‌സഭാ അംഗത്വം രാജിവെച്ച് ഗൊഗോയ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാവുകയായിരുന്നു.

അടിയന്തരാവസ്ഥാ കാലത്ത് എഐസിസിയുടെ ജോയിന്റ് സെക്രട്ടറിയായും ഗൊഗോയിയെ ഇന്ദിര നിയമിച്ചിട്ടുണ്ട്. ഗാന്ധി കുടുബവുമായുള്ള ആത്മബന്ധമാണ് അദ്ദേഹത്തിന്റെ കരുത്ത്. പ്രഫുല്ല കുമാര്‍ മഹന്തയുടെ നേതൃത്വത്തില്‍ ഓള്‍ അസം സ്റ്റുഡന്റ് യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍ ഗൊഗോയിയുമായുള്ള ഗാന്ധി കുടുംബത്തിന്റെ ബന്ധം ദൃഢമായി. 1986ല്‍ അസം സമാധാന കരാറില്‍ രാജീവ് ഗാന്ധി ഒപ്പുവെച്ചപ്പോള്‍, ഗൊഗോയിക്കായിരുന്നു കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ശക്തിപ്പെടുത്താന്‍ ചുമതല നല്‍കിയത്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.

Recommended Video

cmsvideo
Congress goes digital to elect new party president

ഗൊഗോയ് ശ്രമിച്ചെങ്കിലും പ്രഫുല്ല കുമാര്‍ മഹന്തയ്ക്കായിരുന്നു പിന്നീടുള്ള രണ്ട് തവണയും മുഖ്യമന്ത്രിയാവാന്‍ സാധിച്ചത്. 1996ല്‍ ഗൊഗോയ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ചു. എന്നാല്‍ 1998ല്‍ രാജിവെച്ചു. ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചപ്പോഴായിരുന്നു ഇത്. 2001ല്‍ മഹന്തയുടെ തന്നെ എജിപിയെ തകര്‍ത്താണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. മൂന്ന് തവണയാണ് അസമിന്റെ മുഖ്യമന്ത്രിയായി ഗൊഗോയ് എത്തിയത്. അസമിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം.

English summary
tarun gogoi is congress master brain in assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X