കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെ കാണാന്‍ അനുമതി തേടി തേജ്പാല്‍ കോടതിയില്‍

  • By Aswathi
Google Oneindia Malayalam News

പനാജി: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക്ക മുന്‍ ചീഫ് എഡിറ്റല്‍ തരുണ്‍ തേജ്പാല്‍ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ അനുവദി നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

പനാജി ആശുപത്രിയില്‍ അസുഖം ബാധിച്ച് കഴിയുന്ന അമ്മയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കാണ് തേജ്പാല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

Tarun Tejpal

അമ്മ ശകുന്തളാ തേജ്പാല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ മാപുസ നഗരത്തിലെ ആശുപത്രിയില്‍ കിടക്കുകയാണെന്ന് തേജ്പാല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അമ്മയുടെ ചികിത്സാ വിവരങ്ങള്‍ സംബന്ധിച്ച രേഖകളും ഹര്‍ജിയ്‌ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. തേജ്പാല്‍ കിടക്കുന്ന ജയിലില്‍ നിന്ന് 50 കിലോ മീറ്റര്‍ അകലെയാണ് ഈ ഹോസ്പിറ്റല്‍.

സഹപ്രവര്‍ത്തകയായ യുവ മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്. ഗോവയില്‍ വച്ച് നടന്ന ഒരു പരിപാടിയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം. വാസ്‌കോ ടൗണിനടുത്ത സാഡ ജയിലിലാണ് തരുണ്‍ തേജ്പാല്‍ ഇപ്പോള്‍ കഴിയുന്നത്.

English summary
Tehelka founder editor Tarun Tejpal, currently in jail on charges of raping a colleague, moved a plea before the court on Thursday to permit him to visit his ailing mother who is in a hospital in Panaji.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X