കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികാരോപണം: തരുണ്‍ തേജ്പാല്‍ അറസ്റ്റിലായേക്കും

  • By Aswathi
Google Oneindia Malayalam News

ദില്ലി: ലൈംഗികാരോപണ വിധേയനായ തെഹല്‍ക്ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കാമെന്ന് ഗോവ പോലീസ്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറസ്റ്റിന് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസം ദില്ലിയിലെത്തി ഗോവ പൊലീസ് തരുണ്‍ തേജ്പാലിനെയും തെഹല്‍ക്ക മനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയെയും മറ്റ് ചില ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഷോമയുടെ ലാപ്‌ടോപ്, ഐ പോഡ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പൊലീസ് എടുത്തു. പീഡനത്തിരയായ പെണ്‍കുട്ടിക്ക് സംഭവശേഷം നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് തേജ്പാല്‍ അയച്ച ഇമെയില്‍ സന്ദേശം കേസിന് ശക്തമായ തെളിവാണെന്ന് പൊലീസ് പറഞ്ഞു.

Tarun Tejpal

ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ വച്ച് രണ്ട് തവണ മാനഭംഗശ്രമം നടന്നുവെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. ലിഫ്റ്റില്‍ സിസിടിവി ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. അതിന് വ്യത്കതയില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. മാധ്യമപ്രവര്‍ത്തകയുടെ ഭാഗം കേട്ടതിന് ശേഷം മാത്രമെ അറസ്റ്റ് ചെയ്യുന്ന നടപടി സ്വീകരിക്കുകയുള്ളൂ. ഗോവാ പൊലീസിന്റെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് പത്രപ്രവര്‍ത്തക വ്യക്തമാക്കിയിട്ടുണ്ട്.

അധികാരത്തിലിരിക്കുന്ന വ്യക്തി കീഴുദ്യോഗസ്ഥയെ മാനഭംപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 354, 376, 376 രണ്ട്(കെ) എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ചുരുങ്ങിയത് പത്ത് വര്‍ഷം തടവും പരമാവധി ജീവപര്യന്തവും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.

അതേസമയം, പത്രപ്രവര്‍ത്തക തന്നെ കുരുക്കാന്‍ വേണ്ടി കള്ളം പറയുന്നതാണെന്ന് തേജ്പാല്‍ ഒരു പത്രത്തിന് നല്‍കിയ ഇമെയില്‍ സന്ദേശത്തില്‍ ആരോപിക്കുന്നു. ലിഫ്റ്റില്‍ പരസ്പര സമ്മതത്തോടെ ഒരുമിനിട്ടില്‍ താഴെനടന്ന ഇടപാട് മാത്രമാണ്. തികച്ചും കളവ് പറയുക വഴി തന്റെ ജീവിതവും തൊഴിലും തകര്‍ക്കുകയാണെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും തേജ്പാല്‍ ആരോപിച്ചു.

English summary
Tarun Tejpal, the 50-year-old founder of Tehelka news magazine is likely to be arrested soon, said the Goa Police. They said that a letter of apology emailed by Mr Tejpal to the young journalist he allegedly sexually assaulted, had given them new evidence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X