തരുണ്‍ തേജ്പാലിനെതിരായ ബലാല്‍സംഗ കുറ്റം ഒഴിവാക്കില്ല; ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം
ദില്ലി: തെഹല്‍ക്ക മാഗസിന് സ്ഥാപകന്‍ തരുണ്‍ തേജ്പാലിനെതിരെ ചുമത്തിയ ബലാല്‍സംഗ കുറ്റം ഒഴിവാക്കില്ല. ആരോപണം ഗുരുതരമാണെന്നും വിചാരണ തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇരയുടെ സ്വകാര്യതക്ക് നേരെയുള്ള ആക്രമണമാണ് നടന്നതെന്നും സുപ്രീംകോടതി വിലയിരുത്തി. തനിക്കെതിരെ ഗോവയിലെ വിചാരണ കോടതി ചുമത്തിയ ബലാല്‍സംഗ കുറ്റം ഒഴിവാക്കണമെന്നാണ് തരുണ്‍ തേജ്പാല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.

തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന മാധ്യപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തുവെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്. കേസില്‍ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. 2013ല്‍ ഗോവയിലെ പരിപാടിക്കിടെ തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്. പരിപാടി നടന്ന ഹോട്ടലിലെ ലിഫ്റ്റില്‍ വച്ചാണ് ആക്രമണം നടന്നതെന്ന യുവതി വെളിപ്പെടുത്തിയിരുന്നു. തനിക്ക് നേരിട്ട പീഡനം സംബന്ധിച്ച് യുവതി അയച്ച ഇമെയിലുകള്‍ ചോര്‍ന്നതോടെയാണ് സംഭവം പുറത്തായത്.
ഈ മെയിലുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതോടെ തരുണ്‍ തേജ്പാല്‍ ജോലി രാജിവെച്ചു. 2013 നവംബറില്‍ അറസ്റ്റ് ചെയ്തു. 2014 മെയ് മാസത്തില്‍ ജാമ്യം ലഭിച്ച അദ്ദേഹം ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഗോവ അതിവേഗ കോടതിയില്‍ 2684 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. രണ്ടുതവണ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിന് മതിയായ തെളിവുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
എന്നാല്‍ തരുണ്‍ തേജ്പാല്‍ ആരോപണം തള്ളി. ഗോവയിലെ ബിജെപി സര്‍ക്കാര്‍ തന്നോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബലാല്‍സംഗ കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2017ല്‍ തരുണ്‍ തേജ്പാല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications