കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരുണ്‍ തേജ്പാലിനെതിരായ ബലാല്‍സംഗ കുറ്റം ഒഴിവാക്കില്ല; ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം

Google Oneindia Malayalam News

ദില്ലി: തെഹല്‍ക്ക മാഗസിന്‍ സ്ഥാപകന്‍ തരുണ്‍ തേജ്പാലിനെതിരെ ചുമത്തിയ ബലാല്‍സംഗ കുറ്റം ഒഴിവാക്കില്ല. ആരോപണം ഗുരുതരമാണെന്നും വിചാരണ തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇരയുടെ സ്വകാര്യതക്ക് നേരെയുള്ള ആക്രമണമാണ് നടന്നതെന്നും സുപ്രീംകോടതി വിലയിരുത്തി. തനിക്കെതിരെ ഗോവയിലെ വിചാരണ കോടതി ചുമത്തിയ ബലാല്‍സംഗ കുറ്റം ഒഴിവാക്കണമെന്നാണ് തരുണ്‍ തേജ്പാല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്.

Page

തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന മാധ്യപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തുവെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്. കേസില്‍ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. 2013ല്‍ ഗോവയിലെ പരിപാടിക്കിടെ തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്. പരിപാടി നടന്ന ഹോട്ടലിലെ ലിഫ്റ്റില്‍ വച്ചാണ് ആക്രമണം നടന്നതെന്ന യുവതി വെളിപ്പെടുത്തിയിരുന്നു. തനിക്ക് നേരിട്ട പീഡനം സംബന്ധിച്ച് യുവതി അയച്ച ഇമെയിലുകള്‍ ചോര്‍ന്നതോടെയാണ് സംഭവം പുറത്തായത്.

സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം; എണ്ണപ്പാടത്ത് തീ പടര്‍ന്നു, ഹൂത്തി ഡ്രോണ്‍... അരാംകോ പറയുന്നത്സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം; എണ്ണപ്പാടത്ത് തീ പടര്‍ന്നു, ഹൂത്തി ഡ്രോണ്‍... അരാംകോ പറയുന്നത്

ഈ മെയിലുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതോടെ തരുണ്‍ തേജ്പാല്‍ ജോലി രാജിവെച്ചു. 2013 നവംബറില്‍ അറസ്റ്റ് ചെയ്തു. 2014 മെയ് മാസത്തില്‍ ജാമ്യം ലഭിച്ച അദ്ദേഹം ഇപ്പോള്‍ വിചാരണ നേരിടുകയാണ്. ഗോവ അതിവേഗ കോടതിയില്‍ 2684 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. രണ്ടുതവണ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിന് മതിയായ തെളിവുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

എന്നാല്‍ തരുണ്‍ തേജ്പാല്‍ ആരോപണം തള്ളി. ഗോവയിലെ ബിജെപി സര്‍ക്കാര്‍ തന്നോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബലാല്‍സംഗ കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2017ല്‍ തരുണ്‍ തേജ്പാല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

English summary
Tarun Tejpal's Trial to complete within six months, Says Top Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X