കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേജ്പാലിന് സുപ്രിംകോടതിയുടെ സമ്പൂര്‍ണ ജാമ്യം

  • By Gokul
Google Oneindia Malayalam News

ദില്ലി: ലൈംഗിക ആരോപണ വിധേയനായ തെഹല്‍ക്ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിനു സുപ്രിം കോടതി സമ്പൂര്‍ണ ജാമ്യം അനുവദിച്ചു. സഹപ്രവര്‍ത്തകയെ ഗോവയിലെ ഒരു ഹോട്ടലില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ഏകദേശം 8 മാസം മുന്‍പാണ് തേജ്പാലിനെ അറസ്റ്റ് ചെയ്തത്. തേജ്പാല്‍ ഇടക്കാല ജാമ്യത്തില്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

അമ്മയുടെ മരണത്തെ തുടര്‍ന്നാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. പിന്നീട് മരണാനന്തര കര്‍മങ്ങള്‍ക്കും മറ്റുമായി ജൂലൈ 1 വരെ ജാമ്യം നീട്ടിനല്‍കി. സാക്ഷികളെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കരുതെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ജാമ്യം നല്‍കി കൊണ്ടുള്ള വിധിയില്‍ കോടതി വ്യക്തമാക്കി. വിചാരണ കാലയളവില്‍ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

taruntejpal

2013 നവംബര്‍ 30 ന് അറസ്റ്റിലായ തേജ്പാലിനെതിരെ സ്ത്രീത്വത്തേ അപമാനിക്കല്‍, മാനഭംഗപ്പെടുത്തല്‍, ലൈംഗീകമായി പീഡിപ്പിക്കല്‍ എന്നിവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെല്‍ഹക്കയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ഗോവയിലെ ഒരു ഹോട്ടലില്‍ എത്തിയപ്പോള്‍ തേജ്പാല്‍ തന്നെ ലൈംഗികമായി അപമാനിച്ചെന്നാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിരുന്നത്. ലിഫ്റ്റില്‍ വെച്ച് അപമാനിക്കന്‍ ശ്രമിച്ചപ്പോള്‍ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.

ഗോവയിലെ സദാ സബ്‌ജെയിലില്‍ ആയിരുന്നു ഇടക്കാല ജാമ്യം ലഭിക്കുന്നതുവരെ തേജ്പാലിനെ താമസിപ്പിച്ചിരുന്നത്. 50കാരനായ തേജ്പാലിന്റെ അറസ്റ്റ് മാധ്യമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. രാഷ്ട്രീയ, ഭരണ നേതാക്കള്‍ക്കെതിരെ സ്ട്രിംഗ് ഓപ്പറേഷന്‍ നടത്തി അഴിമതികള്‍ പുറത്തുകൊണ്ടുവന്ന തേജ്പാലിനെ കുടുക്കാന്‍ ചിലര്‍ മനപൂര്‍വം കേസുണ്ടാക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു.

English summary
Tarun Tejpal Tehelka gets bail from supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X