ആശങ്ക ഒഴിയുന്നില്ല; 2 മുതൽ 4 ആഴ്ചക്കുള്ളിൽ മൂന്നാ തരംഗം, മുന്നറിയിപ്പുമായി മഹാരാഷ്ട്ര ടാസ്‌ക് ഫോഴ്‌സ്
മുംബൈ: രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തമായി വരുകയാണ്. പല സംസ്ഥാനങ്ങളും പ്രഖ്യാപിച്ച് ലോക്ക് ഡൗണില്‍ ഇളവ് നല്‍കി വരികയാണ്. കേരളത്തില്‍ ഇന്ന് മുതല്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കുകയാണ്. പുതിയ കേസുകളും രോഗവ്യാപനവും താരതമ്യേന കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നത്. എന്നാല്‍ ഇതിനിടെ മഹാരാഷ്ട്രയില്‍ നിന്നും പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ ആശങ്ക പരുത്തുന്നതാണ്. വിശദാംശങ്ങളിലേക്ക്.
സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

അടുത്ത രണ്ട് മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ കൊവിഡിന്റെ മൂന്നാം തരംഗം മുംബൈയെയോ മഹാരാഷ്ട്രയെയോ ബാധിച്ചേക്കുമെന്നാണ് സംസ്ഥാനത്തെ ടാസ്‌ക് ഫോഴ്‌സ് നല്‍കുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം സംഭവിക്കുകയാണെങ്കില്‍, അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കുന്നു. യോഗത്തില്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളും ആരോഗ്യമന്ത്രിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. രണ്ടാം തരംഗ സമയത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളേക്കാള്‍ ഇരട്ടി കേസുകള്‍ മൂന്നാം തരംഗത്തില്‍ ഉണ്ടാവുമെന്നാണ് ടാസ്‌ക് ഫോഴ്‌സ് കണക്കാക്കുന്നത്.

കൊവിഡിന്റെ ഒന്നാം തരംഗത്തില്‍ മഹാരാഷ്ട്രയില്‍ 19 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് രണ്ടാം തരംഗത്തില്‍ 40 ലക്ഷമായിരുന്നു. ഇപ്പോള്‍ 1.4 ലക്ഷം സജീവ കേസലുകളാണുള്ളത്. ഇത് എട്ട് ലക്ഷത്തിലേക്ക് എത്തിയേക്കാമെന്നാണ് ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കുന്നത്. മൂന്നാം തരംഗത്തില്‍ പത്ത് ശതമാനം കേസുകള്‍ കുട്ടികളില്‍ നിന്നോ യുവാക്കളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാമമെന്നാണ് ടാസ്‌ക് ഫോഴ്‌സ് കണക്കാക്കുന്നത്.

രണ്ടാം തരംഗത്തിനുശേഷം നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ തരംഗമുണ്ടായ യുകെക്ക് സമാനമായ അവസ്ഥയും സംസ്ഥാനത്തിന് നേരിടേണ്ടിവരുമെന്ന് ടാസ്‌ക് ഫോഴ്സ് അംഗം ഡോ ശശാങ്ക് ജോഷി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ഇതിനിടെ മഹാരാഷ്ട്രയില്‍ അണ്‍ലോക്ക് പ്രക്രിയ നടക്കുകയാണ്. 15ല്‍ അധികം ജില്ലകളും നാഗ്പൂര്‍, പൂനെ തുടങ്ങിയ നഗരങ്ങളും കൊവിഡ് നിയന്ത്രണങ്ങളിലുള്ള ഇളവ് ആസ്വദിക്കുകയാണ്.
തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം












Click it and Unblock the Notifications