കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മെന്‍സസ് ആയ സ്ത്രീകളെ ദൈവം വെറുക്കുന്നു'; വിവാദ പരാമര്‍ശവുമായി തസ്ലീമ

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: മുസ്ലീങ്ങള്‍ വിശുദ്ധമാസമായി ആചരിക്കുന്ന റംസാന്‍ മാസത്തില്‍ വിവാദ പരാമാര്‍ശവുമായി വീണ്ടും തസ്ലീമ നസ്രീന്‍. തന്റെ ട്വിറ്ററിലൂടെ നടത്തിയ പരാമര്‍ശമാണ് തസ്ലീമയെ വീണ്ടും വാര്‍ത്താ കേന്ദ്രമാക്കിയിരിക്കുന്നത്. ദൈവം സ്ത്രീകളെ വെറുക്കുന്നു, പ്രത്യേകിച്ചും മെന്‍സസ് ആയ സ്ത്രീകളെ എന്നാണ് തസ്ലീമയുടെ പരാമര്‍ശം.

മെന്‍സസ് വേളയിലും ചില സ്ത്രീകള്‍ റംദാന്‍ വ്രതമെടുക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. ഒരു വിശ്വാസിയല്ലാത്ത താന്‍ ഇക്കാര്യം സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. ഇസ്ലാം മതം പുസ്തകത്തില്‍ നിന്നുണ്ടായതല്ല, അത് യുദ്ധങ്ങളില്‍ നിന്നും ഉണ്ടായതാണെന്ന തരത്തിലുള്ള ട്വീറ്റും തസ്ലീമ നടത്തി.

taslima-nasri

റംസാന്‍ മാസത്തില്‍ വ്രതമെടുക്കാന്‍ താനില്ലെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് തസ്ലീമ പറഞ്ഞിരുന്നു. നോമ്പെടുക്കാന്‍ താന്‍ വിഡ്ഡിയല്ലെന്നായിരുന്നു പ്രകോപനപരമായ തസ്ലീമയുടെ ട്വീറ്റ്. അതേസമയം, ചൈനയില്‍ ചിലയിടങ്ങളില്‍ നോമ്പെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെയും അവര്‍ വിമര്‍ശിച്ചു. മതപരമായ കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടതോ അതിനെ അടിച്ചമര്‍ത്തേണ്ടതോ അല്ലെന്നാണ് തസ്മീമയുടെ നിലപാട്.

ഇതാദ്യമായല്ല, നേരത്തെയും പലതവണ ഇസ്ലാം വിരുദ്ധ പരാമര്‍ശം നടത്തി തസ്ലീമ വിവാദത്തിലായിരുന്നു. മതവിരുദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് അവര്‍ക്ക് സ്വരാജ്യമായ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കേണ്ടിവന്നത്. ഇന്ത്യയിലും അമേരിക്കയിലുമായിട്ടായിരുന്നു ഏറെക്കാലമായി എഴുത്തുകാരിയായ തസ്ലീമയുടെ ജീവിതം.

English summary
Taslima Nasreen says Gods hate women, specially menstruating women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X