കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘികൾക്ക് മാത്രമല്ല, എഴുത്തുകാർക്കും അറിയാം ഫോട്ടോഷോപ്പ്; തസ്ലീമ നസ്രീനെതിരെ മുട്ടൻ പൊങ്കാല...

  • By Desk
Google Oneindia Malayalam News

ദില്ലി: എഴുത്തുകാരി തസ്ലീമ നസ്രിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരിലാണ് സോഷ്യൽ മീഡിയയിൽ പൊങ്കാലയിടുന്നത്. . വിമര്‍ശനങ്ങളായും ട്രോളുകളായും എഴുത്തുകാരിക്കെതിരെയുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഒരു മുസ്ലീം പുരോഹിതൻ കാവിവേഷധാരിയായ ഒരാൾക്ക് മധ്യം ഒഴിച്ചുകൊടുക്കുന്ന ചിത്രമാണ് തസ്ലീമ നസ്രിൻ ട്വീറ്റ് ചെയ്തത്. എന്നാൽ സംഭവം ഫോട്ടോ ഷോപ്പാണെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. വ്യാജവാര്‍ത്തകളും ചിത്രങ്ങളും വളെര വേഗത്തില്‍ കണ്ടുപിടിക്കുന്ന സോഷ്യല്‍ മീഡിയ ഹോക്സ് സ്ലേയര്‍ എന്ന വെബ്സൈറ്റ് സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ഇതോടെ സോഷ്യൽ മീഡിയ സംഭവം ഏറ്റെടുക്കുകയായിരുന്നു. വിസ്‌കിയെന്ന് തോന്നിക്കുന്ന ദ്രാവകം പക്ഷേ ഗ്ലാസിലേക്ക് പകര്‍ന്നുകഴിയുമ്പോള്‍ കാണുന്നത് തെളിഞ്ഞ നിറത്തില്‍ തന്നെയാണ്. ഇതാണ് ചിത്രം എഡിറ്റ് ചെയ്തതാണെന്ന നിഗമനത്തിൽ എത്തിച്ചത്. പുരോഹിതന്‍ വെള്ളം പകര്‍ന്നുകൊടുക്കുന്ന യഥാര്‍ഥ ചിത്രം പുറത്തുവിട്ട വെബ്സൈറ്റ് സ്ലീമ നസ്റിന്‍ ഫോട്ടോഷോപ് പരീക്ഷിച്ചു, വെള്ളം മദ്യമായി എന്നാണ് വാർത്തയ്ക്ക് തലക്കെട്ട് കൊടുത്തത്. . ലാസ് വേഗാസ് വെടിവെപ്പിന് പിന്നാലെയുള്ള ട്വീറ്റിനെത്തുടര്‍ന്നും തസ്ലീമ പുലിവാല് പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫോട്ടോ ട്വീറ്റ് ചെയ്തതും വിവാദത്തിലായിരിക്കുന്നത്.

വധ ഭീഷണി

വധ ഭീഷണി

ബംഗ്ലാദേശി എഴുത്തുകാരിയാണ്‌ തസ്ലീമ നസ്റിൻ. ഇസ്ലാം മതത്തെ വിമർശിച്ചതിന്റെ പേരിൽ മുസ്ലീം മത തീവ്രവാദികളിൽ നിന്ന് വധഭീഷണി നേരിട്ട് ബംഗാളിൽ നിന്ന് തസ്ലീമയ്ക്ക് പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്വീഡിഷ് പൗരത്വമുള്ള അവർ 20 വർഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞിരുന്നത്. 1994 മുതൽ വിവിധ രാജ്യങ്ങളിൽ കഴിഞ്ഞു വന്ന തസ്ലിമയ്ക്ക് 2004-ൽ ഇന്ത്യ താമസം അനുവദിച്ചിരുന്നു. ഇത് ഇടയ്ക്കിടെ കേന്ദ്രസർക്കാർ പുതുക്കി നൽകിയിരുന്നെങ്കിലും 2008-ൽ മുസ്ലിം സംഘടനകളുടെ വധഭീഷണിയെ തുടർന്ന്, കേന്ദ്രസർക്കാർ ഇവരെ വീട്ടുതടങ്കലിൽ വെച്ചു. തുടർന്ന്, വിദേശത്തേക്കു പോയ അവർ 2011-ൽ ഇന്ത്യയിൽ തിരിച്ചെത്തി. ദില്ലിയിലെ രഹസ്യകേന്ദ്രത്തിൽ പോലീസ് സംരക്ഷണയിലായിരുന്നു തസ്ലീമയുടെ താമസം. 2014 ഓഗസ്റ്റിൽ ഇന്ത്യയിലെ താമസാനുമതി കേന്ദ്രസർക്കാർ റദ്ദാക്കി. രണ്ടു മാസത്തെ ടൂറിസ്റ്റ് വിസ മാത്രം തസ്ലിമയ്ക്ക് നൽകാൻ തീരുമാനിച്ചു. 2015 ആഗസ്ത് വരെ വിസയ്ക്ക് കാലാവധിയുണ്ടായിരിക്കെ 2015 ൽ അമേരിക്കയിലേക്ക് താമസം മാറി. അൽഖ്വെയ്ദ ബന്ധമുള്ള ബംഗ്ലാദേശിലെ മതമൗലിക ശക്തികളുടെ ഭീഷണി കണക്കിലെടുത്തായിരുന്നു ഇത്.

ഒവൈസിക്കെതിരെ ശബ്ദമുയർത്തി

ഒവൈസിക്കെതിരെ ശബ്ദമുയർത്തി

ഒവൈസിയെ പോലെയുള്ളവരെ സമൂഹത്തിൽ തുറന്നു കാട്ടണമെന്ന ആവശ്യവുമായും തസ്ലീമ നസ്രീൻ രംഗത്ത് വന്നിരുന്നു. തന്റെ കഴുത്തിൽ കത്തി വച്ചാലും താൻ ഭാരത്‌ മാതാ കീ ജയ് എന്നാ മുദ്രാവാക്യം മുഴക്കില്ലെന്നു ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുൽ മുസ്‌ലിമിൻ (എഐഎംഐഎം) നേതാവ് അസാദുദ്ദീൻ ഒവൈസി പറഞ്ഞിരുന്നു. ഇതിനെതിരെയായരുന്നു തസ്ലീമയുടെ പ്രതികരണം. അങ്ങനെ മുദ്രാവാക്യം മുഴക്കാൻ ഭരണഘടനാ ആവശ്യപ്പെടുന്നില്ലാ എന്നതായിരുന്നു ഒവൈസിയുടെ ന്യായം. ആർ എസ്എസ് ചീഫ് മോഹൻ ഭഗവത് യുവജനതയെ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കാൻ പഠിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് ഒവൈസി താൻ മുദ്രാവാക്യം മുഴക്കില്ല എന്ന് അഭിപ്രായപ്പെട്ടത്. ഇത് വൻ വിവാദമാകുകയും ചെയ്തിരുന്നു.

ബോംബ് ധരിച്ച് സ്വയം പൊട്ടിത്തെറിക്കാൻ പഠിപ്പിക്കുന്നു

ബോംബ് ധരിച്ച് സ്വയം പൊട്ടിത്തെറിക്കാൻ പഠിപ്പിക്കുന്നു

ഇസ്ലാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ബോംബ് ധരിച്ച് സ്വയം പൊട്ടിത്തെറിക്കുന്നതിനും കൗമാരക്കാരായ മുസ്ലീങ്ങളെ പടിപ്പിക്കുന്നത് സ്ഫോടനത്തിനായി ബോംബുകൾ കുഴിച്ചിടുന്നതിനും ആണെന്ന വിവാദ പ്രസ്താവനയുമായും തസ്ലീമ നസ്രീൻ രംഗത്തെത്തിയിരുന്നു. 2013ലെ ബോസ്റ്റൺ മാരത്തോൺ സ്ഫോടന പരമ്പര കേസിനെ കുരിച്ച് സംസാരിക്കുമ്പോഴായിരുന്നു അവരുടെ പ്രസാതവന. കേസിലെ മുഖ്യപ്രതികളായ രണ്ട് പേരും നല്ലവരാണ്. എന്നാൽ മുസ്ലീം പിന്മുറക്കാർ ഇരുവരുടെയും മനസ് മാറ്റിയെടുത്തെന്നായിരുന്നു തസ്ലീമ നസ്രീൻ ആരോപിച്ചത്.

പരാമർശങ്ങളെല്ലാം വിവാദം

പരാമർശങ്ങളെല്ലാം വിവാദം

അമേരിക്കൻ കുട്ടികൾ തോക്കുകൊണ്ടു നടക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമൊക്കെ സത്യമാണ്. എന്നാൽ ക്രിസ്റ്റ്യാനിറ്റി മനസുമാറ്റി എടുത്തവരല്ല ഈ കുട്ടികൾ. എന്നാൽ ഇസ്ലാം മതത്തിലെ കുട്ടികളെ ഇസ്ലാമിന്റെ പേരുപറഞ്ഞ് ബോക്കോ ഹറാം തീവ്രവാദികളോ, ഇസ്ലാമിക് സ്റ്റേറ്റേ മനസുമാറ്റി എടുക്കുന്നതാണ്. അതാണ് ഇരുവിഭാഗവും തമ്മിലുള്ള വ്യത്യാസമെന്നാണ് തസ്ലീമയുടെ വാദം. സ്വന്തമായി ക്ലോക്ക് നിർമ്മിച്ചുകൊണ്ട് സ്കൂളിലെത്തിയ കുട്ടി ബോംബ് ആണെന്ന് തെറ്റിദ്ധരിച്ച അധ്യാപികയിൽ നിന്നും നടപടി നേരിട്ട സംഭവത്തിലും തസ്ലീമ നസ്രീൻ വിവാദ പ്രസ്താവന നടത്തിയിരുന്നു. മുസ്ലീം വിദ്യാർത്ഥിയുടെ കയ്യിലിരിക്കുന്ന ക്ലോക്കുകണ്ട് അത് ബോംബാണെന്ന് അധ്യാപിക തെറ്റിദ്ധരിച്ചതിൽ അത്ഭുതപ്പെടാനില്ലെന്നായിരുന്നു തസ്ലീമ നസ്രീന്റെ ട്വീറ്റ്. ഇത് വൻ വിവാദത്തിലായിരുന്നു. തസ്ലീമക്കെതിരെ കടുത്ത പ്രതിഷേധമായിരുന്നു ഉണ്ടായത്.

English summary
Controversial author Taslima Nasreen was slammed by social media users on Friday after several fake news-busting websites pointed out she had tweeted a poorly photoshopped image of a Muslim man purportedly serving liquor to a man in saffron robes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X