ടിസിഎസിന്റെ കൂട്ടപ്പിരിച്ചുവിടല്‍; ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കണക്കുകളേക്കാള്‍ വലുത്: ഐടിയില്‍ ആശങ്ക
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ഇന്ത്യന്‍ ഐടി രംഗത്ത് വലിയ ആശങ്കകളാണ് ഉയര്‍ന്നു വരുന്നത്. ആശങ്കകള്‍ക്ക് ശക്തി കൂട്ടി ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ തൊഴിലാളികളുടെ എണ്ണവും ഗണ്യമായി വെട്ടിക്കുറയ്ക്കുന്നുണ്ട്. പല കമ്പനികളും ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകളേക്കാള്‍ ഏറെ വലുതാണ് പിരിച്ചുവിടുന്ന ജീവനക്കാരുടെ യഥാര്‍ത്ഥ കണക്കുകള്‍. ഐടി ജീവനക്കാരുടെ യൂണിയനുകള്‍ നിരന്തരം പ്രതിഷേധമുയര്‍ത്തിയിട്ട് പോലും ജീവനക്കാരെ പിരിച്ചു വിടുന്നതില്‍ നിന്നും വന്‍കിട കമ്പനികള്‍ പിന്തിരിയുന്നില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് തങ്ങളുടെ ജീവനക്കാരില്‍ രണ്ടു ശതമാനം പേരെ പിരിച്ചുവിടുമെന്ന് രണ്ടു മാസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് കമ്പനിയിലെ ജീവനക്കാരില്‍ വലിയ പരിഭ്രാന്തിയും അനിശ്ചിതത്വവും സൃഷ്ടിച്ചിരുന്നു.

എന്നാല്‍ കമ്പനി ഔദ്യോഗികമായി പറഞ്ഞതിനേക്കാള്‍ വളരെ കൂടുതലാണ് പിരിച്ചുവിടുന്ന തൊഴിലാളികളുടെ യഥാര്‍ത്ഥ എണ്ണം എന്നാണ് ഐടി യൂണിയനുകള്‍ പറയുന്നത്. ഐടി യൂണിയനുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ മണികണ്‍ട്രോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പിരിച്ചുവിടുന്നവരുടെ എണ്ണം 300000 കവിയും എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജൂണ്‍ മുതല്‍ ഏകദേശം പതിനായിരത്തോളം ജീവനക്കാരാണ് തങ്ങളെ സമീപിച്ചതെന്ന് യൂണിയനുകളുടെ പ്രതിനിധികള്‍ പറയുന്നു. ഒരു വിഭാഗം ജീവനക്കാരോട് സ്വയം രാജിവയ്ക്കാനാണ് ടിസിഎസ് നിര്‍ബന്ധിക്കുന്നത്. അതിനാല്‍ പിരിച്ചു വിടുന്നവരുടെ കൂട്ടത്തില്‍ ഈ കണക്കുണ്ടാവില്ല.
അതേസമയം യൂണിയന്റെ ഈ വാദങ്ങള്‍ ടിസിഎസ് വക്താവ് എതിര്‍ക്കുന്നു. ഇത്രയും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടാല്‍ ടിസിഎസിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു. ഇത്തരം ഊഹാപോഹങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നേരത്തെ പ്രഖ്യാപിച്ചത് പോലെ രണ്ടു ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകൂ എന്നും ടിസിഎസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
ഐടി മേഖലയിലാകെ ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷം ഉണ്ടെന്ന് യൂണിയനുകള്‍ പറയുന്നു. എട്ടു മുതല്‍ പത്ത് വര്‍ഷം വരെ അനുഭവ പരിചയമുള്ളവരെ വരെ കമ്പനികള്‍ പിരിച്ചുവിടുന്നുണ്ട്. നിരവധി ജീവനക്കാര്‍ക്കാണ് എച്ച്ആറിന്റെ ഇമെയിലുകള്‍ ലഭിക്കുന്നത്. ചിലര്‍ക്ക് ഒരാഴ്ചത്തെ നോട്ടീസ് പിരീഡ് ലഭിക്കുന്നു. മറ്റുള്ളവര്‍ക്ക് അത്ര സമയം പോലും ലഭിക്കുന്നില്ല.
ടിസിഎസിന്റെ ക്ലയന്റുകളും ചെലവ് ചുരുക്കുകയാണ്. അതിനാല്‍ ആ പ്രോജക്ടുകളില്‍ കുറച്ച് ആളുകളെ മാത്രമേ ആവശ്യമുള്ളൂ. ബാക്കിയുള്ളവരെ അവര്‍ പിരിച്ചുവിടുകയാണെന്ന് യൂണിയനുകള്‍ പറയുന്നു.












Click it and Unblock the Notifications