ടാറ്റാ ഗ്രൂപ്പ് സ്ഥാപകൻ ജാംഷഡ്ജി നുസർവാൻജി നൂറ്റാണ്ടിലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകൻ
ദില്ലി; നൂറ്റാണ്ടിലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകരുടെ പട്ടികയിൽ പ്രഥമസ്ഥാനത്തെത്തി ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ജാംഷഡ്ജി നുസർവാൻജി. എഡൽഗൈവ് ഫൗണ്ടേഷനും ഹുറൂൺ റിപ്പോർട്ടും തയ്യാറാക്കിയ പട്ടികയിലാണ് ജാംഷഡ്ജി ഒന്നാം സ്ഥാനം നേടിയത്. ബിൽ ആന്റ് മെലിൻഡ ഗേറ്റ്സ്, വാറൻ ബഫെറ്റ്, ഹെൻറി ഹ്യൂസ്, ജോർജ്ജ് സോറോസ് എന്നിവരാണ് പട്ടികയിൽ മറ്റ് സ്ഥാനങ്ങൾ നേടിയവർ.
ജംഷഡ്ജി ടാറ്റയുടെ സംഭാവന 10,240 കോടി ഡോളറാണ്. ടാറ്റ നൽകിയ സംഭാവനകളിൽ ഭൂരിഭാഗവും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലായിരുന്നു. 1892 മുതൽ തന്നെ ജംഷഡ്ജി ടാറ്റ സംഭാവന നൽകാൻ തുടങ്ങിയിട്ടുണ്ട്.ഇതിന്റെ ഇന്നത്തെ മൂല്യമാണിത്.ബി ആന്റ് മെലിൻഡ ഗേറ്റ്സ് 74.6 ബില്യൺ ഡോളർ, വാറൻ ബഫെറ്റ് 37.4 ബില്യൺ ഡോളർ, ജോർജ്ജ് സോറോസ് 34.8 ബില്യൺ ഡോളർ, ജെ ഡി റോക്ക്ഫെല്ലർ 26.8 ബില്യൺ ഡോളർ എന്നിങ്ങനെയാണ്.

അമേരിക്ക, യൂറോപ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതെങ്കിലും ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ജാംഷഡ്ജി നുസർവാൻജി ആണെന്ന് ഹുറൂൺ ചെയർമാനും മുഖ്യ ഗവേഷകനുമായ റൂപേർട്ട് ഹൂഗ്‌വെർഫ് പ്രസ്താവനയിൽ പറഞ്ഞു.പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ചവരിൽ ജംഷഡ്ജി ടാറ്റ മാത്രമാണ് ഇന്ത്യക്കാരൻ.
Recommended Video
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
ആദ്യത്തെ 50 പേരിൽ അസിം പ്രേംജി ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് അസിം പ്രേംജി. പട്ടികയിൽ അമേരിക്കയിൽ നിന്നാണ് (39) ഏറ്റവും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളത്.തൊട്ടുപിന്നിൽ യുണൈറ്റഡ് കിംഗ്ഡം (5), ചൈന (3), ഇന്ത്യ (2), പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് (1 വീതം). പട്ടികയിൽ ഉൾപ്പെട്ട 50 പേരിൽ 13 പേർ മാത്രമാണ് ജീവനോടെയുള്ളത്.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications