കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യയെ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ്, രണ്ട് കമ്പനികള്‍ ലയിച്ചേക്കും, ചെയര്‍മാന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: സര്‍ക്കാര്‍ പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ്. തന്റെ ടീമിനോട് എയര്‍ ഇന്ത്യക്കായി രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. 87 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറ്റാ ഗ്രൂപ്പാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. അതേസമയം അന്തിമ തീരുമാനമെടുക്കേണ്ടത് വിസ്താരയാണെന്നും എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

1

എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ടാറ്റാ സണ്‍സല്ല. വിസ്താര ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എനിക്ക് മൂന്നാമതൊരു എയര്‍ലൈന്‍ സര്‍വീസ് തുടങ്ങണമെന്നില്ല. നിലവില്‍ വിസ്താരയും എയര്‍ ഏഷ്യയും ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാണ്. അതല്ലെങ്കില്‍ രണ്ട് കമ്പനികള്‍ തമ്മില്‍ ലയിച്ചാല്‍ അക്കാര്യം സാധ്യമാകും. എന്നാല്‍ ചില പ്രശ്‌നങ്ങളുണ്ട്. ഇതിനോട് അതെ എന്നോ ഇല്ല എന്നോ പറയാനോ തനിക്ക് സാധിക്കില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും എയര്‍ ഇന്ത്യയില്‍ നിന്ന് പിന്‍മാറാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നേരത്തെ 24 ശതമാനം ഒാഹരികള്‍ നിലനിര്‍ത്തി എയര്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും ഓഹരികള്‍ വിറ്റഴിക്കുകയാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ ഓഹരികള്‍ വാങ്ങാന്‍ ടാറ്റ താല്‍പര്യം കാണിച്ചിരുന്നില്ല. ഇത് ഏറ്റെടുക്കുന്നതിനുള്ള പ്രശ്‌നങ്ങളാണ് അവരെ പിന്നോട്ട് നയിച്ചത്.

ഏവിയേഷന്‍ ബിസിനസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴി കണ്ടെത്തേണ്ടതുണ്ട് എയര്‍ ഇന്ത്യ ഏറ്റെടുത്താല്‍ ടാറ്റയുടെ ഏവിയേഷന്‍ ബിസിനസ് കുതിക്കാന്‍ സാധ്യതയുണ്ട്. രണ്ട് പാര്‍ട്ണര്‍ഷിപ്പ് എയര്‍ലൈന്‍സും ടാറ്റയ്ക്കുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈന്‍സും, എയര്‍ ഏഷ്യയും ഇതില്‍ ഉള്‍പ്പെടും. ഇതിലൂടെ 1500 കോടിയുടെ നഷ്ടമാണ് വിസ്താരയ്ക്കുണ്ടായത്. അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ മികവ് കാണിക്കാന്‍ എയര്‍ ഇന്ത്യ വാങ്ങുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ 50:50 ബിസ്‌കറ്റ് പുറത്തിറങ്ങിയിട്ടുണ്ടോ? എന്താണതിന് വില, ശിവസേനയെ ട്രോളി ഒവൈസി!!പുതിയ 50:50 ബിസ്‌കറ്റ് പുറത്തിറങ്ങിയിട്ടുണ്ടോ? എന്താണതിന് വില, ശിവസേനയെ ട്രോളി ഒവൈസി!!

English summary
tata group looking at bid to fly air india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X