നരേന്ദ്ര മോദിയും അമിത് ഷായും ഇന്ത്യയെക്കുറിച്ച് മഹത്തായ കാഴ്ചപ്പാടുളളവർ! പുകഴ്ത്തി രത്തൻ ടാറ്റ!
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര അമിത് ഷായേയും പുകഴ്ത്തി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഇന്ത്യയെ കുറിച്ച് മഹത്തായ കാഴ്ചപ്പാടാണ് അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാര്‍ക്കും ഉളളതെന്ന് രത്തന്‍ ടാറ്റ പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ മികച്ച കാഴ്ചപ്പാടുളള നിരവധി പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും രത്തന്‍ ടാറ്റ പ്രശംസിച്ചു.
ഈ സര്‍ക്കാരിക്കുറിച്ച് അഭിമാനമുണ്ടാകണമെന്നും പിന്തുണയ്ക്കണമെന്നും രത്തന്‍ ടാറ്റ പറഞ്ഞു. ഗുജറാത്തിലെ ഗാന്ധി നഗറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സിന്റെ ശിലാ സ്ഥാപനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രത്തന്‍ ടാറ്റ.

ഈ സ്ഥാപനത്തിന്റെ നിര്‍മ്മാണത്തില്‍ ടാറ്റ ഗ്രൂപ്പിനൊപ്പം സര്‍ക്കാരും പങ്കാളികളാണ്. 20 ഏക്കറിലായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് നിര്‍മ്മിക്കുകയാണ്. അമിത് ഷായാണ് കെട്ടിടത്തിന്റെ ശിലാ സ്ഥാപനം നിര്‍വ്വഹിച്ചത്. രാജ്യത്ത് മൂന്നിടങ്ങളിലാണ് ഐഐഎസ് നിര്‍മ്മിക്കുന്നത്. ഗാന്ധി നഗര്‍ കൂടാതെ മുംബൈ, കാണ്‍പൂര്‍ എന്നീ നഗരങ്ങളിലും ഐഐഎസ് നിര്‍മ്മിക്കും.
മുംബൈയിലെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. കാണ്‍പൂരിലെ കെട്ടിടത്തിന്റെ ശിലാ സ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ഡിസംബറില്‍ നിര്‍വ്വഹിച്ചിരുന്നു. സിംഗപ്പൂരിലെ ഐടിഇഎസിന്റെ മാതൃകയിലാണ് ദേശീയ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ രാജ്യത്ത് മൂന്ന് ഐഐഎസുകള്‍ സ്ഥാപിക്കുന്നത്. ഗാന്ധി നഗറിലേയും മുംബൈയിലേയും ഐഐഎസ് നിര്‍മ്മാണത്തില്‍ ടാറ്റ എഡ്യുക്കേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ട്രസ്റ്റും പങ്കാളികളാണ്.












Click it and Unblock the Notifications