കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈറസ് മിസ്ത്രി വീണ്ടും ചെയർമാൻ സ്ഥാനത്തേയ്ക്ക്, ടാറ്റാ ഗ്രൂപ്പ് ഓഹരികൾക്ക് കനത്ത ഇടിവ്

Google Oneindia Malayalam News

മുംബൈ: 'സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പിൻറെ ചെയർമാൻ സ്ഥാനത്തേയ്ക്ക് വീണ്ടും നിയമിക്കാനുള്ള ഉത്തരവിന് പിന്നാലെ ടാറ്റാ ഗ്രൂപ്പ് ഓഹരികൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നു. നിലവിലെ എക്സിക്യൂട്ടിവ് ചെയർമാനായ എൻ ചന്ദ്രശേഖരന്റെ നിയമനം നിയമ വിരുദ്ധമാണെന്നും മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തേയ്ക്ക് നിയമിക്കണമെന്നും ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണലാണ് ഉത്തരവിട്ടത്.

ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി സൈറസ് മിസ്ത്രി തിരിച്ചെത്തുന്നു; എന്‍ ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധംടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി സൈറസ് മിസ്ത്രി തിരിച്ചെത്തുന്നു; എന്‍ ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധം

ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില 3.05 ശതമാനം ഇടിഞ്ഞ് 174.70 രൂപയായി. ഇന്നത്തെ ഉയർന്ന നിരക്കായ 439.50 രൂപയിൽ നിന്ന് ടാറ്റാ സ്റ്റീൽസ് ഓഹരികൾ 2.21 ശതമാനം ഇടിഞ്ഞ് 444.60 രൂപയിലെത്തി. ടാറ്റാ കമ്മ്യൂണിക്കേഷൻസ് ഓഹരികൾ 7 ശതമാനം ഇടിഞ്ഞ് 423.05 രൂപയിൽ നിന്ന് 394.30 രൂപയായി. ടാറ്റ പവർ ഓഹരികൾ 0.98 ശതമാനം കുറഞ്ഞ് 55.50 രൂപയിലെത്തി.

tata

ബെഞ്ച്മാർക്ക് സൂചികയായ സെൻസെക്സ് ഇന്ന് റെക്കോർഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽ നിന്നുളള നിന്നുള്ള നല്ല സൂചനകളാണ് ആഭ്യന്തര വിപണിയിലും ഇന്ന് പ്രകടമായത്. എച്ച്ഡിഎഫ്സി ബാങ്കും റിലയൻസ് ഇൻഡസ്ട്രീസുമാണ് (ആർ‌ഐ‌എൽ) സെൻസെക്‌സിൽ ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.

English summary
Tata group stocks falls after NCLAT restored Cyrus Mistry as Tata group chairman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X