ടാറ്റ- സൈറസ് മിസ്ത്രി കേസ്: ടാറ്റ ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധി, മിസ്ട്രി ക്യാമ്പിന് തിരിച്ചടി
മുംബൈ: ടാറ്റ ഗ്രൂപ്പും സൈറസ് മിസ്ട്രിയും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ പുനസ്ഥാപിച്ചുകൊണ്ടുള്ള ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇരു കക്ഷികളും തമ്മിൽ കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന കേസിലാണ് ടാറ്റ ഗ്രൂപ്പിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ടാറ്റ ഗ്രൂപ്പിനു വേണ്ടി അഡ്വ. ഹരീഷ് സാല്‍വെയും മറുപക്ഷത്തിനു വേണ്ടി ശ്യാം ദിവാന്‍ ഉള്‍പ്പെടെയുള്ള മുതിർന്ന അഭിഭാഷകരുമാണ് ഹാജരായത്.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബെഞ്ചിൽ ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരുമുൾപ്പെടുന്നു. ഇതോടെ കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്ന നിയമപോരാട്ടത്തിനാണ് അവസാനമായിട്ടുള്ളത്. ടാറ്റ- ഡോകോമോ ഇടപാടില്‍ ആര്‍ബിട്രേഷന്‍ ഉത്തരവ് പാലിക്കാതിരുന്നതുള്‍പ്പെടെയുള്ള കാരണങ്ങളാണ് മിസ്ത്രിയെ മാറ്റിയതിന് കാരണമായി കമ്പനി പറഞ്ഞ കാരണം.

2019 ഡിസംബറിലെ ഉത്തരവിലൂടെ എൻസിഎൽടി ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി സൈറസ് മിസ്ട്രിയെ പുനർനിയമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ടാറ്റാ സൺസും സൈറസ് ഇൻവെസ്റ്റ്‌മെന്റും സമർപ്പിച്ച ക്രോസ് അപ്പീലുകളാണ് പ്രസ്തുുത കേസ്. ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ഡിസംബർ 17 ന് കേസിൽ വിധി പ്രസ്താവിച്ചിരുന്നു. 2016 ഒക്ടോബറിൽ നടന്ന ബോർഡ് മീറ്റിംഗിൽ സൈറസ് മിസ്ത്രിയെ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്. ഇതോടെയാണ് നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത്.












Click it and Unblock the Notifications