കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസൈല്‍ അക്രമങ്ങളെ പ്രതിരോധിക്കുന്ന ശേഷി; യുദ്ധഭൂമിയില്‍ കരുത്താകാന്‍ ടാറ്റയുടെ രണ്ട് വമ്പന്‍മാര്‍

Google Oneindia Malayalam News

ലോകത്തിലെ തന്നെ ഏറ്റവും വിലയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യയുടേത്. ഇരുപത്ത് അഞ്ച് ലക്ഷത്തിലേറെ അംഗബലമാണ് ഇന്ത്യന്‍ കരസേനയക്ക് ഉള്ളത്. അതിര്‍ത്തി കാത്തുരക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കരസേന വിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരേയും ശക്തമായ നീക്കങ്ങള്‍ നടത്തുന്നു.

കേന്ദ്ര ബജറ്റിന്റെ വലിയൊരു ശതമാനമാണ് ദേശീയ സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യ ചിലവഴിക്കുന്നത്. അധ്യാധുനിക ആയുധങ്ങളും വാഹനങ്ങളും കേന്ദ്രസര്‍ക്കാര്‍ പാട്ടാളത്തിന് വേണ്ടി സജ്ജമാക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പുതിയ രണ്ട് വാഹനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്‌സ്.

1958 മുതല്‍

1958 മുതല്‍

1958 മുതല്‍ തന്നെ രാജ്യത്തെ പ്രതിരോധ മേഖല ഉള്‍പ്പടെ വിവിധ സേനാവിഭാഗങ്ങള്‍ക്ക് വേണ്ടി ടാറ്റാ മോട്ടോഴ്‌സ് കരുത്തുറ്റ വാഹനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ഒന്നരലക്ഷത്തിലധികം വാഹനങ്ങളാണ് ടാറ്റ സേനാവിഭാഗങ്ങള്‍ക്കായി നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്.

ഏറ്റവും പുതുതായി

ഏറ്റവും പുതുതായി

(ചിത്രം കടപ്പാട്- ടാറ്റാ മോട്ടോഴ്സ്)

ഈ ഗണത്തില്‍ ഏറ്റവും പുതുതായി രണ്ട് പതാക വാഹനങ്ങളാണ് ടാറ്റ വികസിപ്പിച്ചിരിക്കുന്നത്. പുതിയ വാഹനങ്ങള്‍ ബിംസെറ്റക് ദേശീയ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും. ടാറ്റ് 4*4 മൈന്‍ പ്രൊട്ടക്ടഡ് വെഹിക്കിള്‍, ഡ്ബ്ല്യുഎച്ച്എ-പി8 എക്‌സ്8 എന്നീ വാഹനങ്ങളാണ് ടാറ്റ വികസിപ്പിച്ചിരിക്കുന്നത്.

മെയ്ക്ക്-ഇന്‍-ഇന്ത്യ

മെയ്ക്ക്-ഇന്‍-ഇന്ത്യ

യുദ്ധോപകരണങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വിദേശ രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കാതെ രാജ്യത്ത് തന്നെ നിര്‍മ്മിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മെയ്ക്ക്-ഇന്‍-ഇന്ത്യ ഫോര്‍ ഡിഫന്‍സ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഈ പദ്ധതിക്ക് പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ടാറ്റ് സൈനിക വാഹനങ്ങള്‍ ഒരുക്കിയത്.

നിരവധി വാഹനങ്ങള്‍

നിരവധി വാഹനങ്ങള്‍

(ചിത്രം കടപ്പാട്-ടാറ്റാ മോട്ടോഴ്സ്)

ഇതോടൊപ്പം തന്നെ ബിംസെറ്റ്ക് രാജ്യങ്ങളുമായി സൈനിക വാഹന വിതരണത്തിന് ടാറ്റാ മോട്ടോഴ്‌സ് കാരാറില്‍ ഏര്‍പ്പെട്ടിരുന്നു. മ്യാന്‍മര്‍, തായ്‌ലന്‍ഡ്, മാലി, നേപ്പാല്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിരോധ മേഖലയ്ക്ക് വേണ്ടി ടാറ്റയുടെ നിരവധി വാഹനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

 ഒന്നര വര്‍ഷത്തോളം

ഒന്നര വര്‍ഷത്തോളം

ടാറ്റയും ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റുമായി സഹകരിച്ചാണ് ഈ വാഹനം വികസിപ്പിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തോളം സമയമെടുത്താണ് ഈ രണ്ട് വാഹനങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മിസൈല്‍ അക്രമണത്തെ പ്രതിരോധിക്കും

മിസൈല്‍ അക്രമണത്തെ പ്രതിരോധിക്കും

ഏത് ഭൂപ്രദേശത്തും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ടാറ്റ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മിസൈല്‍ അക്രമണം, സ്‌ഫോടനം അടക്കമുള്ളവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള രീതിയിലാണ് ടാറ്റ് 4*4 മൈന്‍ പ്രൊട്ടക്ടഡ് വെഹിക്കിള്‍, ഡ്ബ്ല്യുഎച്ച്എ-പി8 എക്‌സ്8 എന്നീവാഹനങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്.

12 പേര്‍ക്ക് യാത്ര ചെയ്യാന്‍

12 പേര്‍ക്ക് യാത്ര ചെയ്യാന്‍

12 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ഈ വാഹനങ്ങള്‍. ആര്‍മേഡ് ഫൈറ്റിങ്ങ് വെഹിക്കിള്‍സ്, മെഡിക്കല്‍ ഇവാക്കുവേഷന്‍ വെഹിക്കിള്‍, കമാന്‍ഡേഴ് വെഹിക്കില്‍, ആന്റി ടാങ്ക് മിസൈല്‍ വെഹിക്കില്‍ തുടങ്ങിയ മാതൃകകളിലും ഈ വാഹനം അവതരിപ്പിക്കും

English summary
Tata Motors to display 2 defence vehicles at Bimstec's Pune event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X