പുതിയ പാര്‍ലമെന്റ് മന്ദിരം 861 കോടിക്ക് നിര്‍മിക്കാന്‍ ടാറ്റ; മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതി
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ദില്ലി പുനരുദ്ധരണത്തിന്റെ ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കും. നിര്‍മാണ കരാര്‍ ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് ലഭിച്ചു. 861.90 കോടി രൂപയ്ക്കാണ് കരാര്‍ ടാറ്റ പിടിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഇന്നാണ് ലേല തുക പരിശോധിച്ചത്. ടാറ്റക്ക് ഭീഷണിയായി കരാര്‍ പിടിക്കാന്‍ മുന്നിലുണ്ടായിരുന്നത് ലാര്‍സെന്‍ ആന്റ് തുബ്രോ ലിമിറ്റഡ് ആയിരുന്നു. 865 കോടി രൂപയാണ് അവര്‍ കരാറിന് ആവശ്യപ്പെട്ടത്. അതിനേക്കാള്‍ കുറഞ്ഞ തുകക്ക് കരാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച ടാറ്റ പ്രൊജക്ടിനാണ് ഒടുവില്‍ ലഭിച്ചത്.

ദില്ലിയിലെ സെന്‍ട്രല്‍ വിസ്ത വികസനം മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ്. നിലവില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുകയാണ്. അത് കഴിഞ്ഞാല്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ കേന്ദ്രമായുള്ള മൂന്ന് നിര്‍മാണ കമ്പനികളാണ് ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചത്. ലാര്‍സന്‍ ആന്റ് തുബ്രോ, ടാറ്റ പ്രൊജക്ട്, ഷപൂര്‍ജി പാലന്‍ജി ആന്റ് കമ്പനി എന്നിവയായിരുന്നു അവ.
രാഷ്ട്രപതി ഭവനില്‍ നിന്നും ഇന്ത്യാ ഗേറ്റ് വരെ നീളുന്ന മൂന്ന് കിലോമീറ്റര്‍ ഉള്‍പ്പെടുന്ന മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയത്. ഗുജറാത്ത് കേന്ദ്രമായുള്ള ആര്കിടെക്ചര് കമ്പനിയായ എച്ച്സിപി ഡിസൈനേഴ്സ് ആണ് സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നത്. ഇതില്‍പ്പെടുന്നതാണ് ത്രികോണ ആകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം.
900 മുതല്‍ 1200 വരെ എംപിമാര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കാന്‍ പോകുന്നത്. പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം സമീപ ഭാവിയില്‍ വര്‍ധിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് വിശാലമായ സൗകര്യം ഒരുക്കുന്നത്. 2022 ആഗസ്റ്റ് ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കും. രാജ്യം 75ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന വേളയില്‍ പുതിയ പാര്മലെന്റ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കണക്കു കൂട്ടല്‍. സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ നിര്‍മാണം 2024ല്‍ പൂര്‍ത്തിയാക്കാനും പദ്ധതിയുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications