കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പാര്‍ലമെന്റ് മന്ദിരം 861 കോടിക്ക് നിര്‍മിക്കാന്‍ ടാറ്റ; മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ദില്ലി പുനരുദ്ധരണത്തിന്റെ ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കും. നിര്‍മാണ കരാര്‍ ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് ലഭിച്ചു. 861.90 കോടി രൂപയ്ക്കാണ് കരാര്‍ ടാറ്റ പിടിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഇന്നാണ് ലേല തുക പരിശോധിച്ചത്. ടാറ്റക്ക് ഭീഷണിയായി കരാര്‍ പിടിക്കാന്‍ മുന്നിലുണ്ടായിരുന്നത് ലാര്‍സെന്‍ ആന്റ് തുബ്രോ ലിമിറ്റഡ് ആയിരുന്നു. 865 കോടി രൂപയാണ് അവര്‍ കരാറിന് ആവശ്യപ്പെട്ടത്. അതിനേക്കാള്‍ കുറഞ്ഞ തുകക്ക് കരാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച ടാറ്റ പ്രൊജക്ടിനാണ് ഒടുവില്‍ ലഭിച്ചത്.

p

ദില്ലിയിലെ സെന്‍ട്രല്‍ വിസ്ത വികസനം മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണ്. നിലവില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുകയാണ്. അത് കഴിഞ്ഞാല്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ കേന്ദ്രമായുള്ള മൂന്ന് നിര്‍മാണ കമ്പനികളാണ് ഏറ്റവും ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ ചുരുക്ക പട്ടികയില്‍ ഇടം പിടിച്ചത്. ലാര്‍സന്‍ ആന്റ് തുബ്രോ, ടാറ്റ പ്രൊജക്ട്, ഷപൂര്‍ജി പാലന്‍ജി ആന്റ് കമ്പനി എന്നിവയായിരുന്നു അവ.

ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്

രാഷ്ട്രപതി ഭവനില്‍ നിന്നും ഇന്ത്യാ ഗേറ്റ് വരെ നീളുന്ന മൂന്ന് കിലോമീറ്റര്‍ ഉള്‍പ്പെടുന്ന മേഖലയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയത്. ഗുജറാത്ത് കേന്ദ്രമായുള്ള ആര്‍കിടെക്ചര്‍ കമ്പനിയായ എച്ച്‌സിപി ഡിസൈനേഴ്‌സ് ആണ് സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നത്. ഇതില്‍പ്പെടുന്നതാണ് ത്രികോണ ആകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരം.

ചൈനയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ തുരങ്ക പാത; എന്താണ് അടണ്‍ ടണലിന്റെ പ്രത്യേകതകള്‍ചൈനയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ തുരങ്ക പാത; എന്താണ് അടണ്‍ ടണലിന്റെ പ്രത്യേകതകള്‍

900 മുതല്‍ 1200 വരെ എംപിമാര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കാന്‍ പോകുന്നത്. പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം സമീപ ഭാവിയില്‍ വര്‍ധിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് വിശാലമായ സൗകര്യം ഒരുക്കുന്നത്. 2022 ആഗസ്റ്റ് ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കും. രാജ്യം 75ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന വേളയില്‍ പുതിയ പാര്‍മലെന്റ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കണക്കു കൂട്ടല്‍. സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ നിര്‍മാണം 2024ല്‍ പൂര്‍ത്തിയാക്കാനും പദ്ധതിയുണ്ട്.

English summary
Tata Projects Ltd Wins Bid to Construct New Parliament Building in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X