റെയില്‍വേയുടെ 'ക്രിസ്മസ് സമ്മാനം'... തത്കാല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി
ദില്ലി: ഏറ്റവും ചിലവ് കുറഞ്ഞ യാത്രാ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് റെയില്‍വേ. അടിയന്തര യാത്രകളില്‍ ടിക്കറ്റ് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ റെയില്‍വേ തത്കാല്‍ റിസര്‍വേഷന്‍ സംവിധാനം കൊണ്ടുവന്നത്. ഇപ്പോഴിതാ ആ സേവനം യാത്രക്കാരെ പിഴിയാന്‍ വേണ്ടി ഉപയോഗിയ്ക്കുകയാണ്.
റെയില്‍വേ തത്കാല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. എസി യാത്രക്കാരെയാണ് ഇത് കൂടുതല്‍ ബാധിയ്ക്കുക. ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.

സെക്കന്റ് ക്ലാസ്സ് സ്ലീപ്പറില്‍ തത്കാല്‍ നിരക്ക് 175 രൂപയായിരുന്നത് ഒറ്റയടിയ്ക്ക് 200 രൂപയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്. എസി ത്രീ ടയറില്‍ പരമാവധി തത്കാല്‍ ചാര്‍ജ്ജ് 350 രൂപയില്‍ നിന്ന് 450 രൂപയാക്കി ഉയര്‍ത്തി. ചുരുങ്ങിയ തത്കാല്‍ ചാര്‍ജ്ജ് 250 ല്‍ നിന്ന് 300 ആയും ഉയര്‍ത്തിയിട്ടുണ്ട്.
സെക്കന്റ് സ്ലീപ്പറില്‍ ചുരുങ്ങിയ തത്കാല്‍ ചാര്‍ജ്ജ് 90 രൂപയില്‍ നിന്ന് 100 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. സെക്കന്റ് സിറ്റിങ്ങിലെ സ്ലീപ്പര്‍ നിരക്കുകളില്‍ മാറ്റമില്ല.
എസി ടു ടയറില്‍ നേരത്തെ ചുരുങ്ങിയ നിരക്ക് 300 രൂപ ആയിരുന്നു. ഇത് 400 രൂപയാക്കി. പരമാവധി ചാര്‍ജ്ജ് 400 ല്‍ നിന്ന് അഞ്ഞൂറായും ഉയര്‍ത്തിയിട്ടുണ്ട്.
യാത്രക്കാരില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ തത്കാല്‍ നിരക്ക് വര്‍ദ്ധന എന്നാണ് റെയില്‍വേയുടെ വിശദീകരണം.












Click it and Unblock the Notifications