Get Updates
Get notified of breaking news, exclusive insights, and must-see stories!

നിറത്തെച്ചൊല്ലി ബന്ധുക്കളുടെ പരിഹാസം സഹിക്കാനാകാതെ ഭക്ഷണത്തിൽ യുവതി വിഷം കലർത്തി; 5 പേർ മരിച്ചു

റൈഗാദ്: ഭക്ഷണത്തിൽ വിഷം കലർത്തി നൽകി 5 പേരെ കൊലപ്പെടുത്തിയ കേസിൽ 28കാരിയായ യുവതിയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു. ജ്യോതി സുരേഷ് യുവതിയാണ് പോലീസ് പിടിയിലായത്. തന്റെ നിറത്തേയും പാചകത്തേയും ബന്ധുക്കൾ നിരന്തരമായി കളിയാക്കിയിരുന്നു, ഇതിൽ മനം മടുത്താണ് ഭക്ഷണത്തിൽ വിഷം കലർത്തിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു

ബന്ധുവിന്റെ ഗൃഹപ്രവേശനചങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. അവിടെവെച്ചും എല്ലാവരും തന്നെ കുറ്റപ്പെടുത്തി. ഇതിൽ വൈരാഗ്യം തോന്നിയ യുവതി പരിപ്പുകറിയിൽ വിഷം കലർത്തുകയായിരുന്നു. ഏഴിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികളും 53 വയസ് പ്രായമായ മറ്റൊരാളുമാണ് മരിച്ചത്. മരിച്ചവരിൽ 2 പേർ യുവതിയുടെ ബന്ധുക്കളും മറ്റുള്ളവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുമാണ്.

arrest

2 വർഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. നിറം കുറവായതിനാൽ ഭർത്താവിന്റെ ബന്ധുക്കൾ യുവതിയെ കളിയാക്കുന്നത് പതിവായിരുന്നു. ജ്യോതിയുടെ പാചകത്തെയും ഭർത്യവീട്ടുകാർ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഇതിൽ പകതോന്നിയ യുവതി പ്രതികാരം ചെയ്യാനാണ് ഭക്ഷണത്തിൽ വിഷം കലർത്തിയത്. എന്ത് വിഷമാണ് യുവതി കലർത്തിയതെന്നറിയാനുള്ള പരിശോധനയ്ക്കായി ഭക്ഷത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്ക് മേൽ ചുമത്തിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+