കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി ഘടന അടിമുടി മാറ്റും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബജറ്റ്, അല്‍പ്പം കയ്‌പേറിയതും

ഫെബ്രുവരി ഒന്നിന് ലോക്‌സഭയില്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റ് സാമ്പത്തിക നിരീക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബുധനാഴ്ച അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ ആദായ നികുതി അടിമുടി മാറ്റുമെന്ന് റിപോര്‍ട്ട്. നോട്ട്‌നിരോധനം മൂലം തകര്‍ന്ന സമ്പദ്‌വ്യവസ്ഥക്ക് ഉണര്‍വേകുന്ന പരിഷ്‌കരണങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി ഒന്നിന് ലോക്‌സഭയില്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബജറ്റ് സാമ്പത്തിക നിരീക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജനം നല്‍കുന്ന നിര്‍ദേശങ്ങളും പരിഷ്‌കാരങ്ങളും ബജറ്റിലുണ്ടാവുമെന്ന് വിപണി നിരീക്ഷകരും വ്യവസായികളും പ്രതീക്ഷിക്കുന്നു. എന്‍ഡഎ സര്‍ക്കാരിന്റെ നാലാം ബജറ്റാണിത്. പ്രത്യക്ഷ നികുതിഘടന ഉടച്ചുവാര്‍ക്കുമെന്നാണ് കരുതുന്നതെന്ന് എസ്ബിഐ സാമ്പത്തിക ഉപദേശക സമിതി മേധാവി സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

നികുതി പരിധി ഉയര്‍ത്തും

60 വയസിന് താഴെയുള്ളവര്‍ക്ക് ആദായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന പരിധി ഉയര്‍ത്താനാണ് സാധ്യത. നിലവില്‍ ഇത് രണ്ടര ലക്ഷമാണ്. ചിലപ്പോള്‍ മൂന്ന് ലക്ഷമാക്കും. എന്നാല്‍ അഞ്ച് ലക്ഷമാക്കി ഉയര്‍ത്താനും സാധ്യതയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. 2014ലെ ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി നികുതി ഒഴിവാക്കല്‍ പരിധി രണ്ട് ലക്ഷത്തില്‍ നിന്നു രണ്ടര ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു.

എസ്ബിഐ കരുതുന്നത്

നികുതി നിരക്കില്‍ എസ്ബിഐ മാറ്റം പ്രതീക്ഷിക്കുന്നില്ല. നികുതി ഒഴിവാക്കല്‍ പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തുകയാണെങ്കില്‍ മൂന്ന് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയിലുള്ള വരുമാനത്തിന് 10 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് സാധ്യത.

ഭവന വായ്പ എടുത്തവര്‍ക്ക് നേട്ടം

ഭവന വായ്പക്ക് പലിശ ഒടുക്കല്‍ ഒഴിവാക്കുന്ന പരിധി രണ്ടില്‍ നിന്ന് രണ്ടര ലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് 75 ലക്ഷം പേര്‍ ഭവന വായ്പയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് ഗുണകരമാവുന്ന തീരുമാനമായിരിക്കും ഇത്.

സേവന നികുതി വര്‍ധിപ്പിക്കും?

നിലവില്‍ സേവന നികുതി 15 ശതമാനമാണ്. ഇത് ബജറ്റില്‍ വര്‍ധിപ്പിക്കുമോ എന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ജിഎസ്ടി വരുന്ന സാഹചര്യത്തിലാണ് ഈ ആശങ്ക. ഒരു ശതമാനം വര്‍ധനക്കുള്ള സാധ്യത അവര്‍ തള്ളിക്കളയുന്നില്ല. ജൂലൈ ഒന്നുമുതല്‍ ജിഎസ്ടി നടപ്പാക്കുമെന്നാണ് നിലവിലെ ധാരണ.

മറ്റു സാധ്യതകള്‍

ടാക്‌സ് സേവിങ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവന്നേക്കുമെന്നാണ് കരുതുന്നത്. ബാങ്കുകളിലെ നികുതി ഇളവ് നല്‍കുന്ന സ്ഥിരം നിക്ഷേപ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്നു മൂന്ന് വര്‍ഷമാക്കി കുറയ്ക്കാനും സാധ്യതയുണ്ടെന്ന് എസ്ബിഐ റിപോര്‍ട്ടില്‍ പറയുന്നു.

ഡിജിറ്റല്‍ ഇടപാടുകാര്‍ക്ക് വാരിക്കോരി

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ബജറ്റിലുണ്ടാവും. സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന് ശേഷമുള്ള സാഹചര്യത്തില്‍ ചില ആകര്‍ഷക പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ പദ്ധതികള്‍ ബജറ്റിലുണ്ടാവും. നോട്ടുകളുടെ ഉപയോഗം കുറച്ച് കാര്‍ഡ് വഴി നടത്തുന്ന ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാവും പദ്ധതികള്‍.

English summary
Finance Minister Arun Jaitley is widely expected to announce in his Union Budget 2017, income tax sops to spur consumption in the economy, which has been hit by demonetisation. The Finance Minister will present the Budget on Wednesday, February 1, and markets and industry also expect him to make announcements to stimulate growth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X