കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോർപ്പറേറ്റ് നികുതി കുറയ്ക്കല്‍ അമേരിക്കന്‍ നിക്ഷേപം നേടാന്‍ മോദിയെ സഹായിക്കും

  • By S Swetha
Google Oneindia Malayalam News

ദില്ലി: കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് 20 ബില്യണ്‍ ഡോളര്‍ നികുതി ഇളവ് പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തുന്നത്. ഇത് അമേരിക്കന്‍ ചീഫ് എക്‌സിക്യൂട്ടീവുകള്‍ക്ക് ഇന്ത്യയില്‍ ബിസിനസ്സ് എളുപ്പമാക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചുകൊണ്ട് ഏഷ്യയിലെ തന്നെ താഴ്ന്ന നിരക്കാണ് മോദിസര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. ഇതുവഴി വിദേശ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ശനിയാഴ്ച ഹൂസ്റ്റണില്‍ വെച്ച് ഊര്‍ജ്ജ കമ്പനി സിഇഒമാരെ കാണുമ്പോള്‍ വെട്ടിക്കുറച്ച നിരക്കുകള്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ കമ്പനികള്‍ സിംഗപ്പൂരിലേതിന് തുല്യമായ 17.01% നികുതിയാണ് അടക്കേണ്ടത്.

ദില്ലിയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബിജെപി... ലക്ഷ്യം ഇതാണ്, കളത്തിലിറങ്ങി പ്രിയങ്കയുംദില്ലിയില്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബിജെപി... ലക്ഷ്യം ഇതാണ്, കളത്തിലിറങ്ങി പ്രിയങ്കയും

ബിസിനസ്സ് ആകര്‍ഷിക്കുന്നതിനായി പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ മുതിര്‍ന്ന ഉപദേഷ്ടാവ് റിച്ചാര്‍ഡ് റോസോ പറഞ്ഞു. നിക്ഷേപ നികുതി ലക്ഷ്യസ്ഥാനമായി ഇന്ത്യയുടെ പ്രതിച്ഛായ പുനര്‍നിര്‍മ്മിക്കാന്‍ ഈ നികുതി വെട്ടിക്കുറവുകള്‍ സഹായിക്കും.

narendra-modi25-

ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിന് ആപ്പിള്‍ ഇങ്ക് മുതല്‍ ഹുവായ് ടെക്‌നോളജീസ്, ബിഎച്ച്പി ഗ്രൂപ്പ് പിഎല്‍സി വരെയുള്ള കമ്പനികള്‍ക്ക് എളുപ്പമുള്ള വിദേശ നിക്ഷേപ നിയമങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ഏറ്റവും പുതിയതാണ് ക്രോപ്പ്ഡ് ടാക്‌സ് നിരക്കുകള്‍. കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറയ്ക്കാന്‍ ഇന്തോനേഷ്യയും പദ്ധതിയിടുന്നുണ്ടെങ്കിലും യുഎസ്-ചൈന വിള്ളല്‍ മൂലമുണ്ടായ വ്യാപാര വ്യതിയാനങ്ങളില്‍ നിന്ന് ഈ മേഖലയിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് വിയറ്റ്‌നാമാണ്.

പുതിയ ഉല്‍പാദന യൂണിറ്റുകളില്‍ കുറഞ്ഞ നികുതി ഇന്ത്യയെ വളര്‍ന്നുവരുന്ന വിപണികള്‍ക്കിടയില്‍ വളരെ മത്സരാധിഷ്ഠിതമാക്കുന്നതായി മുംബൈ ആസ്ഥാനമായുള്ള ധ്രുവ അഡൈ്വസേഴ്‌സ് എല്‍എല്‍പി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കനബാര്‍ പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നവര്‍ക്ക് ഇത് വളരെ നല്ല സൂചന നല്‍കും. ഇതേ അഭിപ്രായമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും പങ്കുവെച്ചത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷന്‍, അമേരിക്കന്‍ ടവര്‍ കോര്‍പ്പറേഷന്‍, മാസ്റ്റര്‍കാര്‍ഡ് ഇങ്ക്, വാള്‍മാര്‍ട്ട് ഇങ്ക് എന്നിവയുള്‍പ്പെടെ 40 പ്രമുഖ കമ്പനികളുടെ പങ്കാളികളെ മോദി സെപ്റ്റംബര്‍ 25 ന് ബ്ലൂംബര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ അഭിസംബോധന ചെയ്യും. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഇന്ത്യക്ക് 3 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചു. ഇന്ത്യ അടുത്തിടെ 10 സര്‍ക്കാര്‍ ബാങ്കുകളെ സംയോജിപ്പിച്ച് നാല് വന്‍കിട ബാങ്കുകളാക്കി മാറ്റിയിരുന്നു.

English summary
Tax deduction help modi to attain us deposit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X