കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ബോസില്‍ നിന്നും വാഴപ്പഴത്തിന് ജിഎസ്ടി ഈടാക്കിയ സംഭവം: മാരിയറ്റ് ഹോട്ടല്‍ വിശദീകരണം നല്‍കണം!

  • By S Swetha
Google Oneindia Malayalam News

ചണ്ഡീഗഡ്: വാഴപ്പഴത്തിന് ജിഎസ്ടി ഈടാക്കിയ സംഭവത്തില്‍ ഹോട്ടല്‍ മാരിയറ്റിനെതിരെ എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ്. 442 രൂപ 50 പൈസയാണ് 2 വാഴപ്പഴത്തിന് നടന്‍ രാഹുല്‍ ബോസില്‍ നിന്നും ജിഎസ്ടിയായി മാരിയറ്റ് ഹോട്ടല്‍ ഈടാക്കിയത്. നികുതി രഹിത ഇനമായ വാഴപ്പഴത്തിന് നികുതി ഈടാക്കിയെന്ന് കാണിച്ച് താരം ട്വിറ്ററിലൂടെ വീഡിയോ പുറത്തു വിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ വകുപ്പ് ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നികുതി രഹിതമായ ഒരു ഇനത്തിന് എങ്ങനെ നികുതി ഈടാക്കി എന്നതിന് വകുപ്പ് 35 ലെ ഹോട്ടലില്‍ നിന്ന് മറുപടി തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

<br> എല്‍ദോ ശരിക്കും പെട്ടു!!! കൈ ഓടിഞ്ഞിട്ടേ ഇല്ല... നാണം കെട്ട് സിപിഐ, താൻ പറഞ്ഞില്ലെന്ന് എംഎൽഎ
എല്‍ദോ ശരിക്കും പെട്ടു!!! കൈ ഓടിഞ്ഞിട്ടേ ഇല്ല... നാണം കെട്ട് സിപിഐ, താൻ പറഞ്ഞില്ലെന്ന് എംഎൽഎ

''ഞങ്ങള്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അവരില്‍ നിന്നും മറുപടി തേടിയിട്ടുണ്ട്. ഫ്രഷ് പഴങ്ങളുടെ വിഭാഗത്തില്‍പ്പെടുന്ന വാഴപ്പഴം നികുതി രഹിതമാണ്. അതിനാല്‍, വാഴപ്പഴത്തിന് എങ്ങനെ നികുതി ഈടാക്കി എന്ന് വിശദീകരിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടു. അസിസ്റ്റന്റ് എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ കമ്മീഷണര്‍ (എഇടിസി) രാജീവ് ചൗധരി പറഞ്ഞു.

rahul-bose-1

രണ്ട് പുതിയ വാഴപ്പഴത്തിന് 442.50 രൂപയാണ് ഈടാക്കിയതെന്ന് താരത്തിന്റെ ട്വീറ്റിനു ശേഷം ചണ്ഡിഗഡ് ഡെപ്യൂട്ടി കമ്മീഷണറും എക്‌സൈസ് ആന്‍ഡ് ടാക്‌സേഷന്‍ കമ്മീഷണറുമായ മണ്ഡീപ് സിംഗ് ബ്രാര്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എക്‌സൈസ്, ടാക്‌സേഷന്‍ വകുപ്പ് രൂപീകരിച്ച മൂന്നംഗ സംഘം വ്യാഴാഴ്ച ഇതുസംബന്ധിച്ച എല്ലാ രേഖകളും കണ്ടുകെട്ടി. പിടിച്ചെടുത്ത രേഖകള്‍ വിശകലനം ചെയ്ത ശേഷമാണ് ഷോ-കോസ് നോട്ടീസ് അയച്ചത്. ''മറുപടി സമര്‍പ്പിക്കാന്‍ ഹോട്ടലിന് ശനിയാഴ്ച വരെ സമയം നല്‍കിയിട്ടുണ്ട്.

ഒരു തീരുമാനം നല്‍കുന്നതിനുമുമ്പ് ഞങ്ങള്‍ അവരെ വ്യക്തിപരമായ ഹിയറിംഗിനായി വിളിച്ചിട്ടുണ്ട്. ഹിയറിംഗ് ജുഡീഷ്യല്‍ ഓഫീസറുടെ മുമ്പാകെ നടക്കും'' എഇടിസി പറഞ്ഞു. ഹോട്ടല്‍ സര്‍ക്കാരില്‍ നികുതി നല്‍കുന്നുണ്ടോയെന്ന കാര്യവും ഇതോടൊപ്പം അന്വേഷിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഹോട്ടലിന് പിഴ ചുമത്തുമെന്ന് വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ ഹോട്ടല്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആവര്‍ത്തിച്ച് ശ്രമിച്ചിട്ടും ഹോട്ടല്‍ അധികൃതരില്‍ നിന്ന് മറുപടി ലഭിച്ചില്ല.

English summary
Tax department seeks explanation on GST imposed from non tax banana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X