കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപിഎഫ് നികുതി; മോദി സര്‍ക്കാരിന്റെ തീരുമാനം താന്‍ പറഞ്ഞിട്ട്: രാഹുല്‍ ഗാന്ധി

  • By Muralidharan
Google Oneindia Malayalam News

ദില്ലി: എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം കേന്ദ്രം പിന്‍വലിച്ചത് തന്റെ സമ്മര്‍ദ്ദം മൂലമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇ പി എഫ് നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കുന്നതായി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍.

<strong>പിഎഫ് നികുതി പിന്‍വലിച്ച് മോദിയും ജെയ്റ്റിലിയും</strong>പിഎഫ് നികുതി പിന്‍വലിച്ച് മോദിയും ജെയ്റ്റിലിയും

സര്‍ക്കാരിന്റെ ഈ നിര്‍ദേശം സാധാരണക്കാരായ ആളുകളെ ബാധിക്കും എന്ന് എനിക്ക് തോന്നി. ആളുകള്‍ ഇതിന്റെ ദോഷം സഹിക്കേണ്ടി വരും എന്ന് തോന്നി. സര്‍ക്കാര്‍ നിര്‍ദേശം, ശമ്പളം വാങ്ങുന്നവരെയും മധ്യവര്‍ഗ ആളുകളെയും ദോഷകരമായി ബാധിക്കുന്നതാണ്. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് താന്‍ ഈ നിര്‍ദേശം പിന്‍വലിക്കാനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ആളുകള്‍ക്ക് ആശ്വാസം കിട്ടിയതില്‍ സന്തോഷമുണ്ട് - രാഹുല്‍ ഗാന്ധി പറഞ്ഞു.

rahul-gandhi

പി എഫില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ 60 ശതമാനത്തിന് ഏപ്രില്‍ ഒന്നിന് ശേഷം നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഇ പി എഫ് എന്നത് ജനങ്ങളുടെ നിക്ഷേപമാണ്. അതില്‍ നികുതി ചുമത്താനുളള തീരുമാനം തെറ്റാണ്. ഈ തീരുമാനം പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയോട് താന്‍ അഭ്യര്‍ഥിക്കുന്നു - രാഹുല്‍ നേരത്തെ പറഞ്ഞു. ട്വിറ്ററിലും രാഹുല്‍ ഇക്കാര്യം പറഞ്ഞിരുന്നു.

പി എഫില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ 60 ശതമാനത്തിന് നികുതി ഏര്‍പ്പെടുത്താനുളള നിര്‍ദേശം ബജറ്റ് പ്രഖ്യാപനത്തിലാണ് ഉണ്ടായത്. ഈ തീരുമാനം ഏറെ വിവാദമായിരുന്നു. ആര്‍ എസ് എസ് ഉള്‍പ്പടെയുള്ള സംഘടനകളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ എതിര്‍ത്തു. വിവാദ നിര്‍ദ്ദേശം പിന്‍വലിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Congress Vice President Rahul Gandhi took credit for the Centre's decision claiming that his intervention impacted the decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X