Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതി നിരക്ക് കുറയും, പുതിയ നോട്ട് മൂന്നാഴ്ചയ്ക്കകം: ജെയ്റ്റ്‌ലി

സര്‍ക്കാരിന്റെ നോട്ട് നിരോധനവും ഡിജിറ്റല്‍ വല്‍ക്കരണവും നികുതി നിരയ്ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് മൂന്നാഴ്ചയ്ക്കകം പുറത്തിറക്കുമെന്നും ജെയ്റ്റ്‌ലി

ദില്ലി: സര്‍ക്കാരിന്റെ നോട്ട് നിരോധനവും ഡിജിറ്റല്‍വത്ക്കരണവും നികുതി നിരയ്ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് മൂന്നാഴ്ചയ്ക്കകം പുറത്തിറക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

2017-18 വര്‍ഷത്തിലെ ബഡ്ജറ്റിന് 50 ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നേരിട്ടും അല്ലാതെയുമുള്ള നികുതിയില്‍ കുറവുണ്ടാവുമെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചത്. എന്നാല്‍ നികുതി നിരക്കുകള്‍ എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതിനെക്കുറിച്ച് ജെയ്റ്റ്‌ലി വെളിപ്പെടുത്തിയില്ല.

Arun Jaitley

നോട്ട് നിരോധനത്തെത്തുടര്‍ന്ന് സാമ്പത്തിക വാണിജ്യ മേഖലകളിലുണ്ടായ തിരിച്ചടികള്‍ തരണം ചെയ്യാന്‍ കൂടുതല്‍ ജനകീയ ബജറ്റ് സര്‍ക്കാര്‍ തയ്യാറാക്കിയേക്കും. നോട്ട് നിരോധനത്തെതുടര്‍ന്നു സര്‍ക്കാരിനുണ്ടായ വരുമാനം അടുത്ത ബജറ്റില്‍ നികുതിദായകര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നും സൂചനയുണ്ട്.
ഫെബ്രുവരി അവസാനത്തോടെയാണ് മുമ്പ് ബജറ്റ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ഇത്തവണ ഫെബ്രുവരി ഒന്നിനു തന്നെ പുതിയ ബജറ്റ് പ്രഖ്യാപിക്കാനാവുമെന്ന് ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.

അനധികൃതമായി പൂഴ്ത്തിവയ്ക്കപ്പെട്ട പണം നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ഇവയെല്ലാം നികുതി അടയ്ക്കാത്ത പണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രില്‍-നവംബര്‍ മാസങ്ങളിലെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 15ഉം പരോക്ഷ നികുതി വരുമാനത്തില്‍ 26ഉം ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഭാവിയിലെ പണമിടപാടുകള്‍ ഡിജിറ്റലാവുന്നതോടെ കൃത്യമായി നികുതി സര്‍ക്കാരിനു ലഭിക്കും. ഇതു തീര്‍ച്ചയായും നല്ല കാര്യമാണ്. നേരിട്ടും അല്ലാതെയുമുള്ള നികുതി ഇതില്‍പ്പെടും. ഇ-കോമേഴ്‌സും വരുദിനങ്ങളില്‍ കൂടുതല്‍ വ്യാപകമാവാനിടയുണ്ട്. ഇത് നികുതി വരുമാനം ഉയര്‍ത്തുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

പണം വന്‍തോതില്‍ നിക്ഷേപമായെത്തിയതിനാല്‍ ബാങ്കുകള്‍ക്കു കുറഞ്ഞ പലിശയില്‍ കൂടുതല്‍ പണം ജനങ്ങളിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നതോടെ നോട്ട് ക്ഷാമം മൂലമുണ്ടായ പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കാനാവുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+